Celebrities

‘മാർക്കോ’യിലെ ഗാനം, ഡബ്സിയെ മാറ്റിയത് എന്തിന് ? | marco-first-song-by-dabzee-rereleased

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘മാർക്കോ’. ആക്ഷൻ മൂവി എന്ന തരത്തിലാണ് മാർക്കോ ഒരുക്കിയിരിക്കുന്നത്. ഇതിലെ സംഘട്ടന രംഗങ്ങൾ ആക്ഷൻ ഡയറക്ടർ കലൈ കിങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്. ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാർക്കോ’. രവി ബസ്റുർ ആണ് ചിത്രത്തിനു വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൺസൺ പോൾ, അഭിമന്യു തിലകൻ, യുക്തി തരേജ എന്നവരാണ് സിനിമയിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നാ ബാനറുകളഇൽ ഷെരീഷ് മുഹമ്മദ് ആണ് ചിത്രത്തിൻ്റെ നിർമാണം.

‘സിനിമയിലെ ‘ബ്ലെഡ്’ എന്ന ​ഗാനത്തിന്റെ ആദ്യ വെർഷൻ ഡബ്സിയും രണ്ടാം വെർഷൻ സന്തോഷ് വെങ്കിയുമാണ് പാടിയത്. ഡബ്സിയുടെ ശബ്ദത്തിന് പ്രേക്ഷകർ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതോടെയാണ് മറ്റൊരു ഗായകൻ്റെ ശബ്ദത്തിൽ പാട്ട് പുറത്തിറക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കി പാടിയ ഇതേ ഗാനം പുറത്തു വിടുകയായിരുന്നു. എതിർപ്പ് നേരിട്ട് ചുരുങ്ങിയ സമത്തിനുള്ളിൽ തന്നെ പാട്ടിൻ്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഗാനത്തിൻ്റെ ആദ്യ സിംഗിൾ പാടിയത് ഡബ്സി ആയിരുന്നു. ഇത് റിലീസ് ചെയ്തത്തിനു പിന്നാലെ ഗാനത്തിനിണങ്ങുന്ന ആലപന ശൈലിയല്ല എന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവച്ചത്.

content highlight: marco-first-song-by-dabzee-rereleased