Celebrities

“എന്റെ വിജയത്തിന്റെ രഹസ്യം ഇതാണ്”- ജീവിതവിജയത്തെക്കുറിച്ച് പേളി മാണി

യൂട്യൂബ് ചാനലിലൂടെ മാത്രം ലക്ഷങ്ങൾ വരുമാനമാണ് ഒരു മാസം താരം സമ്പാദിക്കുന്നത്

അവതാരിക യൂട്യൂബ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് പേളി മാണി. വളരെ ചെറിയ സമയം കൊണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് അടുത്ത സമയത്ത് താരത്തോട് ചോദിച്ച ഒരു ചോദ്യത്തിന് ഒരു വലിയ വേദിയിൽ വച്ച് മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളി മാണി ഒരു ബ്രാൻഡായി മാറിയത് എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. ഇതിനാണ് താരം മറുപടി പറഞ്ഞത്

” ഏതൊരു വ്യക്തിയും വിജയിക്കണമെങ്കിൽ അതിന് ഏറ്റവും അത്യാവശ്യമായി ഉള്ളത് സെൽഫ് മോട്ടിവേഷൻ ആണ് എന്നാണ് ഇതിനു മറുപടിയായി പേളി പറഞ്ഞത്. ഞാൻ കുട്ടിക്കാലത്ത് സ്കൂളിൽ പോകുന്ന സമയത്ത് റോഡിൽകൂടി ബൈക്ക് പോകുമ്പോൾ ഡാഡി എന്നോട് പറയുമായിരുന്നു ബൈക്ക് ആൺകുട്ടികളാണ് ഓടിക്കുന്നത് എന്ന് അന്നുതന്നെ ഞാൻ തീരുമാനിച്ചതാണ് എനിക്ക് ബൈക്ക് ഓടിക്കണമെന്ന് ഞാൻ ബൈക്ക് ഓടിച്ചു അതിന് എനിക്ക് ആവശ്യമുള്ളത് രണ്ട് കയ്യും കാലും ആയിരുന്നു അതെനിക്ക് ഉണ്ടായിരുന്നു പിന്നെ വേണ്ടത് ലൈസൻസ് ആയിരുന്നു അത് ഞാൻ എടുത്തു. ഹാർഡ് വർക്കിങ്ങും ഡെഡിക്കേഷനും സെൽഫ് മോട്ടിവേഷൻ ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും നമ്മുടെ വിജയങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കും എന്നാണ് പേളി മാണി പറയുന്നത്

പേളി മാണി ഒരു ബ്രാൻഡായി മാറിയതിന്റെ പിന്നിൽ രഹസ്യം ഇതാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെ മാത്രം ലക്ഷങ്ങൾ വരുമാനമാണ് ഒരു മാസം താരം സമ്പാദിക്കുന്നത് വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ പേളിക്ക് സാധിച്ചിട്ടുണ്ട് ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുമ്പോഴായിരുന്നു താരത്തിന് കൂടുതൽ ആരാധകർ ഉണ്ടായത് ബിഗ് ബോസിൽ നിന്നും പുറത്തിറക്കിയപ്പോൾ പേളിയുടെ ഓരോ വിശേഷങ്ങളും കേൾക്കാൻ ആരാധകർ വർധിക്കുകയും ചെയ്തു അതാണ് യൂട്യൂബ് ചാനലിന്റെ വിജയത്തിലേക്ക് നയിച്ചത് ഭർത്താവ് ശ്രീനിഷിനും രണ്ട് പെൺമക്കൾക്കും ഒപ്പം വളരെ സന്തോഷകരമായ ജീവിതം തന്നെയാണ് ഇന്ന് പേളി നയിക്കുന്നത്.

Story Highlights ; Perly Maneey succes Story

Latest News