Celebrities

“ആസിഫിന്റെ ആ സിനിമ കണ്ട് ഞാൻ അങ്ങ് ഇല്ലാതായിപ്പോയി,”- ഐശ്വര്യ ലക്ഷ്മി

മലയാളി പ്രേക്ഷകർക്ക് ഇപ്പോൾ വളരെയധികം പ്രിയങ്കരിയായി മാറിയിട്ടുള്ള ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചെറിയ സമയം കൊണ്ടാണ് ഐശ്വര്യ നിരവധി ആരാധകരെ സ്വന്തമാക്കിയത് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകർ വളരെ അധികമാണ് ഷറഫുദ്ദീൻ നായകനായ എത്തിയ ഹലോ മമ്മി എന്ന ചിത്രമാണ് താരത്തിന്റെതായി ഏറ്റവും അടുത്ത റിലീസ് ആയ ചിത്രം ഈ ചിത്രത്തിന് നല്ല രീതിയിലുള്ള സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതുപോലെതന്നെ ഐശ്വര്യയുടെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു ചിത്രമാണ് ആസിഫ് അലിയുടെ നായികയായി എത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രം ഈ ചിത്രവും വളരെ ഇഷ്ടത്തോടെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത് ഇപ്പോൾ ആസിഫലിക്കൊപ്പം ഉണ്ടായിരുന്ന സിനിമ അനുഭവത്തെക്കുറിച്ച് ചോദിക്കുമ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ..

” ആസിഫിക്കിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്നത് നമ്മൾ അഭിനയിക്കുന്ന സമയത്ത് നമ്മൾ ചില കാര്യങ്ങൾ മറ്റുള്ളവരോട് തുറന്നുപറയണമെന്നാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് ആരെങ്കിലും ഓപ്പോസിറ്റ് നിൽക്കുമ്പോൾ വലിയ ബുദ്ധിമുട്ടാണ് പക്ഷേ ഞാൻ ആ കാര്യം ആരോടും തുറന്നു പറയാറില്ല പറയുമ്പോൾ അവരെന്തു വിചാരിക്കും എന്ന് വിചാരിച്ചാണ് പറയാതിരിക്കുന്നത് എന്നാൽ അങ്ങനെ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരാളാണ് ആസിഫിക്ക എനിക്ക് ഐലാഷിന് മുൻപിൽ ഒരാൾ വന്നാൽ അഭിനയിക്കാൻ പറ്റില്ല എന്നും അവിടെനിന്ന് മാറി നിൽക്ക് എന്നും അവിടെ ആസിഫിക്ക വളരെ ധൈര്യമായിട്ട് പറയും അതിനു പിന്നിലൊരു കാരണം ഉണ്ട് നമ്മൾ ഒരു ആർട്ടിസ്റ്റ് ആണ് നമ്മളിലെ ആർട്ടിസ്റ്റിനെ മോശമാക്കാൻ പാകത്തിനുള്ള ഒന്നും തന്നെ അവിടെ ഉണ്ടാവാൻ പാടില്ല അത് നമ്മുടെ അഭിനയത്തെ ബാധിക്കും അത് നന്നായി അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറയുന്നത് അങ്ങനെ ഒരു കാര്യം പറയണമെന്ന് ഞാൻ പഠിച്ചത് അദ്ദേഹത്തിൽനിന്നുമാണ് അദ്ദേഹത്തിന്റെ കെട്ടിയോളാണ് എന്റെ മാലാഖ എന്ന സിനിമ കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയിരുന്നു ഞാൻ അങ്ങ് ഇല്ലാണ്ടായി പോവുക എന്നൊക്കെ പറയുന്ന ഒരു അവസ്ഥയിലേക്ക് എത്തി. സാധാരണ ഒരു വ്യക്തി ആ സമയത്ത് ചെയ്യുന്നത് പോലെയല്ല ആ സിനിമയിൽ അദ്ദേഹം ചെയ്തിരിക്കുന്നത്” എന്നും താരം പറയുന്നു
Story Highlights ; aiswarya lakshmi talkes asif ali