സൂര്യ നായകനായ കങ്കുവ തിയേറ്ററുകളിൽ വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചിരുന്നു. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കില്ല എന്നാണ് റിപ്പോർട്ടുകള്‍. ഇതിന് പിന്നാലെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു.
ചിത്രം റിലീസ് ചെയ്ത് എട്ട് ആഴ്ചകൾക്ക് ശേഷമായിരിക്കും ഒടിടി സ്ട്രീമിങ് എന്നായിരുന്നു കരാർ. എന്നാൽ തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം നാല് ആഴ്ചയ്ക്കുള്ളിൽ ഒടിടി റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ രണ്ടാം വാരം മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. തെന്നിന്ത്യൻ ഭാഷാ പതിപ്പുകൾ മാത്രമാകും അടുത്ത മാസം റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക. നവംബർ 14 നായിരുന്നു കങ്കുവ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയിരുന്നത് .
STORY HIGHLIGHT: suriya movie kanguva to stream in ott soon