തെലുഗു സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനാവുന്നു. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ ഇതാ മറ്റൊരു വിവാഹം കൂടെ. അഖിൽ അക്കിനേനി സഹനടിയുമായി പ്രണയത്തിലാണെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നും അഖിലിന്റെ കാമുകിയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നാഗാര്‍ജുന തന്നെയാണ് ആരാധകരെ അറിയിച്ചത്.
‘ഞങ്ങളുടെ മകന് അഖിന് അക്കിനേനിയും മരുമകള്‍ സൈനബ റാവ്ദ്ജീയുമാണ്. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാതെ സന്തോഷിക്കാനാവില്ല. അവരെ അഭിനന്ദിക്കുന്നു. സ്നേഹവും സന്തോഷവും അനുഗ്രഹവും ജീവിതകാലം മുഴുവന്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.’ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നാഗാര്‍ജുന കുറിച്ചു.
We are thrilled to announce the engagement of our son, @AkhilAkkineni8, to our daughter in law to be Zainab Ravdjee!
We couldn’t be happier to welcome Zainab into our family. Please join us to congratulate the young couple and wish them a lifetime filled with love, joy, and… pic.twitter.com/5KM7BU00bz
— Nagarjuna Akkineni (@iamnagarjuna) November 26, 2024
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ നിരവധി ആരാധകരും സിനിമാ താരങ്ങളുമാണ് ആശംസയുമായി എത്തിയിരിക്കുന്നത്. പ്രണയിനിയെ പരിചയപ്പെടുത്തി അഖിൽ അക്കിനേനിയും സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ‘ഞാന്‍ എന്റെ ആളെ കണ്ടെത്തി. സൈനബ് രവദ്ജീയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത എല്ലാവരെയും അറിയിക്കുന്നു’ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.
View this post on Instagram
അതേസമയം, അഖിലിന്റെ സഹോദരനും നടനുമായ നാഗ ചൈതന്യ- ശോഭിത ധൂലിപാല വിവാഹത്തിനൊരുങ്ങുകയാണ് നാഗാർജുനയും കുടുംബവും. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചിട്ടാണ് ഇരുവരുടെയും വിവാഹം.
STORY HIGHLIGHT: akhil akkineni engaged to zainab ravdjee