സാങ്കേതിക മികവിൽ മാത്രമല്ല, ഇന്ത്യക്കാർ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലും മിടുക്കരാണെന്ന് പറയുകയാണ് ബിബിസി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ എന്ന നിലയിൽ യുകെയിലെ എല്ലാ നഗരങ്ങളെയും പിന്തള്ളി മുംബൈ എത്തിയതായി ബിബിസി ടെലിവിഷൻ ഷോ വെളിപ്പെടുത്തി. ജനസംഖ്യാടിസ്ഥാനത്തിൽ യുകെ ആറാം സ്ഥാനത്ത് മാത്രമാണെന്നും ബ്രിട്ടീഷ് കോമഡി പാനൽ ഗെയിം ക്വിസ് ഷോ ക്വിറ്റ് ഇൻ്ററസ്റ്റിംഗ് അവതാരക സാൻഡി ടോക്സ്വിഗ് പറഞ്ഞു.
ബ്രിട്ടീഷ് ഹാസ്യ നടൻ സാറ പാസ്കോയോട് ചോദ്യം ചോദിക്കുകയാണ് അവതരാക. ഇംഗ്ലീഷ് സംസാരിക്കുന്നവരേറെയും യുകെയിലാണോ എന്ന ചോദ്യത്തിന് അതെ തങ്ങൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്ന് ഉറച്ച മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുകെ നഗരങ്ങളെ അട്ടിമറിച്ച് മുംബൈയാണ് പട്ടികയിൽ ഒന്നാമതെന്ന് അവതാരക പറയുന്നത്. ചൂടപ്പം പോലെയാണ് ഇതിന്റെ വീഡിയോ പരന്നത്. നിരവധി സ്ഥലങ്ങളിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്നയിടമാണ് മുംബൈ എന്നും പ്രസ്താവന വിശ്വസനീയമാണെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു.
മുംബൈയിലെ മിക്ക ജോലികൾക്കും ഇംഗ്ലീഷ് പരിജ്ഞാനം അനിവാര്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷ ബഹുസ്വരതയുള്ള നഗരം മുംബൈ ആകുമെന്നും ഉപയോക്തക്കൾ അഭിപ്രായപ്പെടുന്നു. എല്ലാവർക്കും കുറഞ്ഞത് മൂന്ന് ഭാഷയെങ്കിലും അറിയാമെന്നും സൈബറിടങ്ങളിൽ നിരവധി പേർ പറയുന്നു. കഴിഞ്ഞ വർഷം സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ വീഡിയോ ശകലം അടുത്തിടെയാണ് എക്സിൽ പ്രചരിച്ചത്. ഇതോടെ ചൂടൻ ചർച്ചയാണ് ഇൻ്റർനെറ്റ് ലോകത്ത് നടക്കുന്നത്.
STORY HIGHLLIGHTS : do-you-know-that-the-most-english-speakers-in-the-world-are-in-this-indian-city