ബോളിവുഡ് നടിയും മുന്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍ ഇപ്പോഴും ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
റെഡ് നിറത്തിലുള്ള സില്‍ക്ക് സാരിയിലാണ് സുസ്മിത പ്രത്യക്ഷപ്പെട്ടത്. സ്ലീവ് ലെസ് റെഡ് ബ്ലൌസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തിരിക്കുന്നു. ഇതിനോടൊപ്പം പോളിന്റെ ഒരു കമ്മലും സുസ്മിത അണിഞ്ഞിരിക്കുന്നു. സുസ്മിത തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റുമായി ചിത്രങ്ങൾക്ക് താഴെ എത്തിയിരിക്കുന്നത്.
STORY HIGHLIGHT: Sushmita Sen takes us back to her ‘Miss Chandni’ era with this red sari look