ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതമാണ് റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം നടന്നത്. പിന്നാലെ ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു. എന്നാൽ നിശ്ചയം കഴിഞ്ഞ് 1 വർഷമായെങ്കിലും വിവാഹ തീയതി പുറത്തു വിട്ടിരുന്നില്ല. നടിയും സംരംഭകയും ഗായികയുമെല്ലാമായ ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും.
പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കുടുംബം കൂടി പിന്തുണച്ചതോടെ വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അത്യാഢംബര പൂർവം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
നമ്മുടെ കല്യാണം ഉടനെ ഉണ്ടാകും. ഞാൻ അത് ഡേറ്റ് ഫിക്സായശേഷം സർപ്രൈസായി പറയാം. കാരണം കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ നിൽക്കുന്നുണ്ട്. അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോൾ പറയാം എന്നാണ് റോബിൻ പറഞ്ഞത്.
ഈ വരുന്ന 22 ആം തിയ്യതി താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോവുകയാണെന്ന് പുതിയ വ്ലോഗ് വീഡിയോയിലൂടെ റോബിൻ അറിയിച്ചിരുന്നു. വീഡിയോയിൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങളും റോബിൻ നൽകിയിരുന്നു. എന്നാൽ സർജറിക്കുശേഷമുള്ള വിവരങ്ങളൊന്നും റോബിൻ പങ്കിട്ടിരുന്നില്ല. അതുമായി ബന്ധപ്പെട്ട വിഡിയോയിൽ കല്യാണവുമായി ബന്ധപ്പെട്ട സൂചന നൽകുകയാണ് ആരതി പൊടി. “ഇനി ഞാൻ എന്റെ വിവാഹത്തിനുള്ള ഡ്രസ് തയ്യാറാക്കാൻ പോവുകയാണ്. അല്ലെങ്കിൽ വിവാഹനിശ്ചയത്തിന് സംഭവിച്ചതുപോലെ ഞാൻ ബുദ്ധിമുട്ടും” എന്നാണ് പുതിയ വീഡിയോയിൽ ആരതി പറഞ്ഞത്.
റോബിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരന്തരമായി വന്ന അന്വേഷണങ്ങൾക്കും ആരതി മറുപടി പറഞ്ഞു. ആരതിയും റോബിനൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ കയറിയിരുന്നു. റോബിൻ അതിനായി അനുവാദം വാങ്ങിയിരുന്നു.
ഓപ്പറേഷന്റെ ആഫ്റ്റർ എഫക്ടായി മുഖത്ത് മുഴുവൻ നീരുവന്നതിനാൽ റോബിൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സർജറിയെ കുറിച്ചും റോബിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആരതി പൊടി പറഞ്ഞത് ഇങ്ങനെയാണ്… ഓപ്പറേഷൻ സക്സസ് ഫുള്ളായി നടന്നു. ഇപ്പോൾ റോബിൻ ചേട്ടൻ റെസ്റ്റിലാണ്. ഡോക്ടറുടെ അവസ്ഥ അന്വേഷിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്.
അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കാൻ എല്ലാം മാറി വരാൻ. ഇഞ്ചക്ഷൻ പോലും പേടിയുള്ള ഞാൻ ഓപ്പറേഷൻ നടന്നപ്പോൾ റോബിൻ ചേട്ടനൊപ്പം ബൈ സ്റ്റാന്ററായി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി. വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് ധൈര്യത്തോടെ കയറിയത്.
പൊതുവെ ഓപ്പറേഷൻ തിയേറ്ററിൽ പേഷ്യന്റിനൊപ്പം ബൈസ്റ്റാന്ററെ പ്രവേശിപ്പിക്കില്ല. റോബിൻ ചേട്ടൻ ഡോക്ടറോട് റിക്വസ്റ്റ് ചെയ്തത് അനുവാദം വാങ്ങിയതിനാലാണ് ഞാൻ കയറിയത്. തുടക്കത്തിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും പിന്നീടുള്ള പ്രൊസീജിയർ കണ്ടപ്പോൾ എന്റെ ബോധം മൊത്തം പോയി. അതുകൊണ്ട് മാറി സൈഡിൽ നിന്നു. കുറച്ച് നേരം റോബിൻ ചേട്ടന്റെ കാലിന് അരികിൽ നിന്നു.
പിന്നെ കുറച്ചുനേരം കൈ പിടിച്ച് നിന്നു. ടെൻഷൻ കാരണം ടേബിളിനെ റൗണ്ട് ചെയ്ത് നിൽക്കുകയായിരുന്നു ഞാൻ. സാധാരണ ഉറക്ക ഗുളിക കൊടുത്താൽ പേഷ്യന്റ്സ് ഓപ്പറേഷൻ തീരും വരെ ഉറക്കമായിരിക്കും. പക്ഷെ റോബിൻ ചേട്ടൻ മാത്രം ഓപ്പറേഷന് ഇടയിലും ഡോക്ടേഴ്സിനോട് നിർത്താതെ സംസാരിക്കുകയും സംശയങ്ങൾ ചോദിക്കുകയുമെല്ലാമായിരുന്നു.
അവസാനം റോബിൻ മിണ്ടാതിരിക്കൂവെന്ന് ഡോക്ടർക്ക് പറയേണ്ടി വന്നു. സ്റ്റിച്ചിടുമ്പോൾ വരെ സംസാരമായിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വേദന തുടങ്ങിയത്. മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു. എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു. അതൊക്കെ കണ്ടതുകൊണ്ട് ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല. കാരണം കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും. റോബിൻ ചേട്ടൻ ഇപ്പോൾ ഓക്കെയാണ്” ആരതി പറഞ്ഞു.
content highlight: arati podi about wedding