Celebrities

പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ് മാനെ തല്ലി? മറുപടി പറഞ്ഞ് താരം | prayaga-martin

ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ സിനിമയിൽ തനി നാട്ടിൻപുറത്തുകാരിയായ പെൺകൊടിയുടെ വേഷം ചെയ്താണ് പ്രയാ​ഗ മാർട്ടിൻ എന്ന ഇരുപത്തൊമ്പതുകാരിയെ മലയാളികൾ ആദ്യമായി കാണുന്നത്. പിസാസ് എന്നൊരു തമിഴ് സിനിമ ചെയ്താണ് പ്രയാ​ഗ അഭിനയത്തിലേക്ക് എത്തിയത്. അതിന് മുമ്പ് സാ​ഗർ ഏലിയാസ് ജാക്കി, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

ഒരു മുറൈ വന്ത് പാർത്തായയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നത് കൊണ്ട് കൂടിയാണ് സിനിമ വിജയമല്ലാതിരുന്നിട്ടും പ്രയാ​​ഗയെ മലയാളികൾ ശ്രദ്ധിച്ചതും ഏറ്റെടുത്തതും. ശേഷം പ്രയാ​ഗയ്ക്ക് ലഭിച്ച സിനിമകളിൽ ഭൂരിഭാ​ഗവും വിജയം നേടിയവയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേർസ് ഡേ തുടങ്ങിയവയാണ് അവയിൽ ചിലത്.

കൂടാതെ നവരസ എന്ന തമിഴ് വെബ് സീരിസിൽ സൂര്യയുടെ നായിക വേഷവും ചെയ്യാൻ നടിക്ക് ഭാ​ഗ്യം ലഭിച്ചു. എന്നാൽ അടുത്തിടെയായി നല്ലൊരു വിജയ ചിത്രത്തിന്റെ ഭാ​ഗമാകാനോ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്യാനോ ഉള്ള അവസരം പ്ര​യാ​​ഗയ്ക്ക് ലഭിച്ചിട്ടില്ല. 2023ൽ പ്രയാ​ഗയുടേതായി ഇറങ്ങിയ ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയെല്ലാം പരാജയമായിരുന്നു. മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഭാവിയിൽ എഴുതി ചേർക്കപ്പെടുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന അഭിനേത്രി കൂടിയായിരുന്നു പ്രയാ​ഗ.

എന്നാൽ മോശം സ്ക്രിപ്റ്റ് സെലക്ഷൻ മൂലം നല്ല സിനിമകളോ കഥപാത്രങ്ങളോ പ്രയാ​ഗയ്ക്ക് ലഭിക്കുന്നില്ല. നടിയുടെ തിരിച്ചുവരവ് മലയാളികളും ആ​ഗ്രഹിക്കുന്നുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും ആരാധകരുമായി സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ നടി പങ്കിടാറുണ്ട്. പുത്തൻ ലുക്കുകൾ പരീക്ഷിക്കാൻ താൽപര്യമുള്ള പ്രയാ​ഗയുടെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. ഏത് ലുക്കും മടിയില്ലാതെ പരീക്ഷിക്കുന്നതിനാൽ കടുത്ത വിമർശനവും നടിക്ക് നേരിടേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ പ്രയാഗയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ഒരിക്കല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് മേക്കപ്പ് മാനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്ന പ്രയാഗയുടെ വീഡിയോയാണ് വീണ്ടും ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് പ്രയാഗ ആ സംഭവത്തെക്കുറിച്ച് പറയുന്നത്. പ്രയാഗയ്‌ക്കൊപ്പം റോഷന്‍ മാത്യുവും അന്ന് അതിഥിയായി എത്തിയിരുന്നു.

സംവിധായകന്‍ അരുണ്‍ ഗോപിയാണ് നടന്നത് എന്താണെന്ന് പ്രയാഗയോട് ചോദിക്കുന്നത്. പിന്നാലെ താരം നടന്ന സംഭവം വിശദമാക്കുകയായിരുന്നു. നോക്കാലോ വാക്കാലോ സ്പര്‍ശനത്താലോ, ഒരു സ്ത്രീയുടേയും, പുരുഷന്റേയും, ശരീരത്തില്‍ അനുവാദമില്ലാതെ തൊട്ടു കഴിഞ്ഞാല്‍ അത് ധൈര്യ പൂര്‍വ്വം നേരിടാനും അലറി വിളിച്ചും ഒച്ച വച്ചും നേരിടാനുമുള്ള ചങ്കൂറ്റവും ചങ്കുറപ്പും ഈ തലമുറയ്ക്കുണ്ട്. ഈ തലമുറയിലെ ഒരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍. നോ നോ ആണ്. യെസ് ഓര്‍ നോ പറയാനുള്ള ധൈര്യം ഉണ്ടാകണം എന്നാണ് പ്രയാഗ പറയുന്നത്.

അഭിപ്രായ വ്യത്യാസങ്ങള്‍ എവിടേയും, ദാമ്പത്യത്തിലും സിനിമയിലും എവിടേയും ഉണ്ടാകാം. അപ്പോഴൊക്കെ മര്യാദയും മാന്യതയും രണ്ട് കൂട്ടരും പാലിക്കണം. ജോലിയുടെ കാര്യത്തില്‍ ഞാന്‍ വളരെ പ്രൊഫഷണലാണ്. അതിനായി പരാമവധി ശ്രമിക്കാറുമുണ്ട്. കാരണം ഇതൊരു ഈസി സ്‌പേസ് അല്ല. സംഭവിച്ചത് നീണ്ടകഥയാണ്. ഞാന്‍ ചുരുക്കി പറയാമെന്ന് താരം പറയുന്നു.

അതൊരു അഭിപ്രായ ഭിന്നതയായിരുന്നു. അയാള്‍ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്. മോശമായി പെരുമാറി, കയ്യേറ്റം ചെയ്തു. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോവുമെന്നും നിയമത്തിലൂടെ നേരിടുമെന്നും പറഞ്ഞു. പിന്നെ പരിഹരിക്കപ്പെട്ടു. അയാള്‍ മാപ്പ് പറഞ്ഞു. പിന്നെ എനിക്ക് കോളുകള്‍ വരുന്നതാണ് കാണുന്നതെന്നാണ് പ്രയാഗ ഓര്‍ക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രയാഗ സെറ്റില്‍ വച്ച് ഒരാളെ തല്ലി എന്ന ആരോപണം വരുന്നുണ്ട് എന്ന് പറഞ്ഞ് കോളുകള്‍ വരാന്‍ തുടങ്ങി. വരട്ടെ. സൈബര്‍ സെല്‍ ഉണ്ടല്ലോ. ഞാന്‍ പോയി സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. പോസ്റ്റ് ഇട്ടവരും ഷെയര്‍ ചെയ്തവരും ഇല്ലാത്ത വാര്‍ത്ത കൊടുത്തവരും സൈബര്‍ സെല്ലിന് മുമ്പിലെത്തി. ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞ് നമ്മള്‍ ചെയ്യേണ്ടത് ചെയ്തില്ലെന്ന് പറയാന്‍ ഇട വരരുതെന്നും താരം പറയുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ പ്രശ്‌നമാണെന്ന് ഞാന്‍ പറയില്ല. നമുക്ക് അതിനുള്ള പക്വത വേണം എന്നും പ്രയാഗ കൂട്ടിച്ചേര്‍ക്കുന്നുണ്ട്

content highlight: prayaga-martin-opened-up