Television

ജാസ്മിനുമായി പ്രണയമാണോ എന്ന ചോദ്യം ബുദ്ധിമുട്ടിക്കാറുണ്ട്| Gabri Jose

ജാസ്മിൻ ജാഫറിനേയും ഗബ്രി ജോസിനേയും പ്രേക്ഷകർ ഏറ്റവും കൂടുതൽ അറിഞ്ഞത് ബിഗ് ബോസ് സീസൺ 6 ലൂടെയാണ്. ഇരുവരും തമ്മിലുള്ള കോമ്പോ തന്നെയായിരുന്നു സീസണിലെ ഏറ്റവും പ്രധാന ചർച്ച വിഷയം. തുടക്കം മുതൽ തന്നെ രണ്ടുപേരും സുഹൃത്തുക്കളായി. വളരെ പെട്ടെന്ന് അടുക്കുകയും ചെയ്തു. ഇതോടെ ലൗ കോമ്പോ പിടിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്ന തരത്തിലായി വിമർശനങ്ങൾ. തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇരുവരും ഹൗസിൽ വെച്ച് തന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ ഒരുവിഭാഗം പ്രേക്ഷകർ തയ്യാറായിരുന്നില്ല. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും ഇരുവരും വലിയ കൂട്ടാണ് പുലർത്തുന്നത്. ഇപ്പോഴും ഇരുവർക്കും നേരെ ഉയരുന്ന ചോദ്യം ഇരുവരും പ്രണയത്തിലാണോയെന്നതാണ്. ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾ തന്നെ വളരെയധികം ബാധിക്കാറുണ്ടെന്ന് പറയുകയാണ് ഗബ്രി. അതിനുള്ള കാരണവും താരം തുറന്ന് പറഞ്ഞു. ക്യു ആന്റ് എ സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഗബ്രി പ്രതികരിച്ചത്.

ജാസ്മിനുമായി പ്രണയമാണോ, ഞങ്ങളുടെ റിലേഷൻഷിപ്പ് എന്താണ് എന്നൊക്കെ ചോദിക്കുന്നത് എന്നെ വളരെ അധികം ബാധിക്കാറുണ്ട്. ജാസ്മിൻറെ കാര്യത്തിൽ മാത്രമല്ല എനിക്ക് മുൻപ് മറ്റ് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും എന്റെ വളരെ അടുത്ത ആളുകൾക്ക് മാത്രമായിരുന്നു അത് അറിയാവുന്നത്. അത്തരത്തിൽ എന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്’, ഗബ്രി പറഞ്ഞു.

ജാസ്മിനിൽ എന്ത് മാറ്റമാണ് ഗബ്രി ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ‘മറ്റുള്ളവർ മാറണം എന്നത് നമ്മുടെ സ്വാർത്ഥ താത്പര്യമാണ്. ഒരാൾ എങ്ങനെ പെരുമാറണം എന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. ചില ആളുകൾ പറയും ഈ പെണ്ണ് എന്താണ് കാണിക്കുന്നതെന്ന്. അത് ഞാൻ അംഗീകരിക്കില്ല, ആരോഗ്യകരമായ വിമർശനങ്ങൾ സ്വീകരിക്കും. ജാസ്മിൻ എന്നെ എട പോടാ എന്നൊക്കെ വിളിക്കുന്നതൊന്നും ഒരു പ്രശ്നമേ അല്ല. ചിലർ എന്റെടുത്ത് പറയാറുണ്ട് വ്ലോഗിലൊക്കെ ചിലത് കട്ട് ചെയ്തൂടെ എന്ന്. എനിക്കൊരു താത്പര്യവുമില്ല. ഞങ്ങൾ എന്താണോ അത് നിങ്ങളെ കാണിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം’,ഗബ്രി പറഞ്ഞു.

ദൈവം ഒരു വരം തന്നാൽ ഇരുവരും പരസ്പരം എന്ത് ചോദിക്കും എന്ന ചോദ്യത്തിന് ജാസ്മിന്റെ ഇൻസെക്യൂരിറ്റികൾ പോകട്ടെ എന്ന് ആഗ്രഹിക്കുമെന്നായിരുന്നു ഗബ്രിയുടെ മറുപടി. ‘ലിപ്സ്റ്റിക്ക് ഇട്ടാലെ പുറത്ത് പോകു, എന്റെ മുടി ശരിയായില്ലേ പുറത്ത് പോകില്ല എന്നൊക്കെയാണ് ചിന്ത. പിന്നെ പെട്ടെന്ന് തീരുമാനം എടുത്ത് കളയും അതെനിക്ക് ഇഷ്ടമല്ല’, ഗബ്രി പറഞ്ഞു.