Television

മോൻ ജനിച്ച് കഴിഞ്ഞയുടൻ പത്തുപതിനാറ് ദിവസം വെന്റിലേറ്ററിൽ ആയിരുന്നു, ആ സമയം മെന്റലി ഡൗണായി| Deepan Murali

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദീപൻ മുരളി. നിരവധി സീരിയലുകളിൽ ദീപൻ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ സീരിയലുകളിൽ സജീവമാണ് താരം. ബി​ഗ്ബോസ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു ദീപൻ. എന്തുകൊണ്ടാണ് കുറച്ച് കാലം താൻ സീരിയലിൽ നിന്ന് മാറിനിന്നത് എന്ന് തുറന്നുപറയുകയാണ് ദീപൻ. മൂവി വേൾഡ് മീഡിയയോടാണ് ദീപൻ മനസ്സുതുറന്നത്. മോൻ ജനിച്ച സമയത്താണ് ബ്രേക്ക് എടുത്തിരുന്നതെന്നും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ദീപൻ പറയുന്നു. 13 വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു താൻ ബ്രേക്ക് എടുത്തതെന്നും ദീപൻ പറയുന്നു.

തൂവൽ സ്പർശത്തിന് ശേഷം ഞാൻ ഒന്നര വർഷം വർക്ക് ചെയ്തില്ല. ഒന്നരവർഷം ഗ്യാപ്പ് ഉണ്ടായിരുന്നു. എനിക്ക് മോൻ ജനിച്ച സമയമായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. മോൻ ജനിച്ച് കഴിഞ്ഞയുടൻ ഒരു കോംപ്ലിക്കേറ്റഡ് സിറ്റുവേഷനിലേക്ക് പോയി. അവൻ പത്തുപതിനാറ് ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. മൊത്തത്തിൽ അത് ഫാമിലിയെ ബാധിച്ചു. മോൻ ഓകെയായി. വളരെ വൈകിയാണ് പേരിടൽ ചടങ്ങൊക്കെ നടത്തിയത്.13 വർഷത്തിനിടയിൽ ഒന്നരവർഷം ആദ്യമായാണ് ബ്രേക്ക് എടുക്കുന്നത്. ആ സമയത്ത് മെന്റലി ഡൗൺ ആയിരുന്നു ഞാൻ. ഞാൻ ഓക്കെയായിട്ടെ വർക്ക് എടുക്കുകയുള്ളൂവെന്ന് ഭാര്യയോട് പറഞ്ഞിരുന്നു, ഭാര്യ വളരെ സപ്പോർട്ടീവ് ആയിരുന്നു’ അദ്ദേഹം പറഞ്ഞു.

സാന്ത്വനം 2 ൽ അഭിനയിക്കുകയാണ് ദീപൻ. നിറക്കൂട്ട്, ഇവൾ യമുന, പരിണയം, സീത എന്നി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2018 ൽ ആണ് ദീപന്റെയും മായയുടെയും വിവാഹം കഴിഞ്ഞത്. 2019 ൽ ആണ് ദീപന് ആ​ദ്യത്തെ മകൾ ജനിച്ചത്. 2022 ൽ ആണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.