ഏറെ വർഷങ്ങൾക്ക് മുൻപേ മലയാളികൾ കേട്ട് തുടങ്ങിയ ഒരു വിവാദം ആണ് ദിവ്യ ഉണ്ണി കലാഭവൻ മണി താരങ്ങൾക്ക് ഇടയിൽ ഉള്ളത്. ഇടക്കിടക്ക് ഇതേ സംഭവം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവക്കാറുമുണ്ട്. സിനിമയുടെ ഷൂട്ടിങ് സമയത്ത് മണിക്ക് ഒപ്പം അഭിനയിക്കില്ല എന്ന് ദിവ്യ പറഞ്ഞു എന്നതായിരുന്നു ആരോപണം. കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായിട്ടാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഇവർ തമ്മിൽ ഉള്ള ഒരു പാട്ട് സീനിൽ ഇവർ പ്രണയിക്കുന്നതായി ഒരു രംഗം ഉണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ഏറെക്കാലമായി വരുന്ന ആരോപണം.
ഇതിനിടെ ഇപ്പോഴിതാ വണ്‍ ടു ടോക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ‘ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഞാന്‍ അതിന് വ്യക്തത നല്‍കിയിരുന്നു. അന്നു തന്നെ ഞാന്‍ പറഞ്ഞതാണ് ആദ്യമായും അവസാനമായും അതേക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് ഇതായിരിക്കുമെന്ന്. അതിന്റെ ഉത്തരം ഒരിക്കല്‍ പറഞ്ഞിരുന്നതാണ്. എനിക്ക് അറിയാം, അദ്ദേഹത്തിനും അറിയാം. മണിച്ചേട്ടനെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് നീതിയല്ല. ആളുകള്‍ പലതും പറയും. ഹിന്ദിയില്‍ ഒരു പാട്ടുണ്ട് ലോഗോം കാ ഹേ കെഹ്ന എന്ന്. ആളുകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. നമ്മള്‍ എന്തിനാണ് അവരെ ഫീഡ് ചെയ്യുന്നത്.” എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.
ഞാന്‍ ഇന്നലേയും കൂടെ ഒരു പോസ്റ്റ് വായിച്ചു. നമുക്ക് എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിയ്ക്ക് ഇടണം. അങ്ങനെ അത് ചാവും. നമ്മള്‍ ഭക്ഷണം കൊടുക്കുന്നത് കൊണ്ടാണ് വളരുന്നത് എന്ന്. ഞാനും പട്ടിണിയ്ക്ക് ഇട്ടേക്കുവാണെന്നും താരം പറയുന്നു. അതേസമയം കമന്റുകള്‍ കാണുമ്പോള്‍ തനിക്ക് ദുഖം വരാറില്ലെന്നും ദിവ്യ ഉണ്ണി പറയുന്നുണ്ട്. ”ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച് സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാല്‍ നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മള്‍ നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാന്‍ അതെക്കുറിച്ച് അഭിപ്രായം പറയാനില്ല” എന്നായിരുന്നു മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞത്.
മണിച്ചേട്ടന്‍ പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ല എന്നും ദിവ്യ ഉണ്ണി അഭിപ്രായപ്പെട്ടിരുന്നു.