വലിയ ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് ഒരു വലിയ തിരച്ച വരവ് നടത്തിയിരിക്കുകയാണ് നസ്രിയ നസീം. ബേസിൽ ജോസഫ് നായകനായി എത്തിയ സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെയാണ് ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഈ തിരിച്ചുവരവ് വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ സ്വന്തം വീട്ടിലെ ഒരു കുട്ടിയോട് എന്നതുപോലെയുള്ള ഇഷ്ടമാണ് ആരാധകർക്ക് നസ്രിയോട് ഉള്ളത് താരത്തിന് വളരെയധികം സ്നേഹിക്കുന്നവരാണ് ഓരോ മലയാളികളും അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്
നസ്രിയയെ കുറിച്ച് ഒരിക്കൽ അമ്മായിയച്ഛൻ ആയ ഫാസിൽ തന്നെ പറഞ്ഞ കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.. ” അവൾ അവൾക്കിഷ്ടമുള്ളത് പോലെ ജീവിക്കും, ഇഷ്ടമുള്ളതെല്ലാം പറയും, പൊട്ടിച്ചിരിക്കും, ശബ്ദത്തിൽ സംസാരിക്കും ..!
സിനിമ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തും. സെലക്റ്റീവ് ആവുക എന്നത് അവളിൽ നിന്ന് പഠിക്കണം” Deepa Seira എന്ന വ്യക്തി ഇപ്പോൾ നസ്രിയയെ കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
നസ്രിയ ഒരു അത്ഭുതമാണെന്ന് പറഞ്ഞത് ആരാണെന്നാറിയാമോ? ഫാസിൽ… അമ്മായിയപ്പനെന്ന നിലയിൽ മാത്രമല്ല, ഒരു ഫിലിം മേക്കർ എന്ന നിലയിലും കൂടെയാണ് അദ്ദേഹം അതു പറഞ്ഞത്..അവൾ അവൾക്കിഷ്ടമുള്ളത് പോലെ ജീവിക്കും, ഇഷ്ടമുള്ളതെല്ലാം പറയും, പൊട്ടിച്ചിരിക്കും, ശബ്ദത്തിൽ സംസാരിക്കും ..!സിനിമ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തും. സെലക്റ്റീവ് ആവുക എന്നത് അവളിൽ നിന്ന് പഠിക്കണം എന്ന് അദ്ദേഹം പറയുന്നു.
പക്ഷെ നമ്മളിൽ ചിലർക്ക് അവൾ ‘ഓവർ’ ആയും “ഓവർ സ്മാർട്ട്” ആയും തൊന്നും. കാരണം അവൾക്ക് കൂസലില്ല, അടക്കവും ഒതുക്കവുമില്ല, ശബ്ദം കൂടുതലാണ്, ഇടയ്ക്ക് കേറി സംസാരിക്കും. കൂടെയിരിക്കുന്ന ബേസിലും ബേസിക്കലി ഇങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ അവിടെയെന്തോ ജഡ്ജ്മെന്റുകൾ കുറവാണ്. ബേസിൽ ഫണ്ണിയും നസ്രിയ ഓവർ സ്മാർട്ടുമാവുന്ന ടെക്നിക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല പോസ്റ്റുകളിലും കണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ നസ്രിയ ഒരു ജീനിയസ് തന്നെ എന്ന് അതേ പ്രൊഫൈലുകളിൽ നിന്ന് പോസ്റ്റുകൾ വേറെ!!
അവരോട് ഒരു കാര്യം പറയട്ടെ…അവൾ ജീനിയസ് ആയത് കൊണ്ടാണ് ഹേ, ആരെയും കൂസാതെ അവനവന്റെ ഇഷ്ടത്തിന് ജീവിക്കുന്നതും സംസാരിക്കുന്നതും.. ഈ ലോകത്തിൽ ജീനിയസുകളുടെ ലക്ഷണം ഇപ്പോൾ എന്താണെന്നോ? ‘ People talk, What do they talk, Let them talk” എന്ന ആറ്റിട്യൂഡിൽ ജീവിക്കാൻ സാധിക്കുക എന്നതാണ്..