മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അഭിനയത്രിയാണ് നസ്രിയ നസിം. കുട്ടിത്തം നിറഞ്ഞ ഒരു അഭിനേത്രി എന്നാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ മലയാളികളെല്ലാം താരത്തെ ഏറ്റെടുത്തു തുടങ്ങിയത് ഓം ശാന്തി ഓശാന എന്ന ചിത്രം മുതലായിരിക്കും ഓം ശാന്തി ഓശാന എന്ന ചിത്രം അത്രത്തോളം സ്വീകാര്യതയായിരുന്നു ആരാധകർക്കിടയിൽ നേടിയത് വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയാണ് ഈ ചിത്രം തിയേറ്റർ വിട്ടത്.
താരത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിൽ ഒന്നും ഓം ശാന്തി ഓശാന തന്നെയാണ്. വർഷങ്ങൾക്ക് ശേഷമുള്ള ഒരു അഭിമുഖത്തിൽ ഈ ചിത്രത്തെക്കുറിച്ച് താരം പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
ഓം ശാന്തി ഓശാന എന്ന് പറയുമ്പോൾ, എനിക്ക് തോന്നുന്നു ആ പടത്തിൽ രണ്ട് സീൻ ഉണ്ടാകും എന്റെ മുഖം ഇല്ലാതെ. ഫുൾ പടം എല്ലാ സീനിലും ഞാൻ ഉണ്ട്. ഓശാനയുടെ പെട്ടന്ന് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്നും രാത്രി വരെ ഷൂട്ട് ചെയ്യുന്നതാണ്. സ്ലീപ്പ്ലസ് നൈറ്റ്സ് ആയിരുന്നു. പിന്നെ എന്റെ മെമ്മറി എന്റെ ഡബ്ബിങ്. സത്യത്തിൽ എനിക്ക് സിനിമയിൽ ഏറ്റവും മടിയുള്ള സാധനം ഡബ്ബിങ് ആണ്. ഓം ശാന്തി ഓശാനയിൽ ആണെങ്കിൽ ഫുൾ പടം ഞാൻ ആണ് നറേറ്റ് ചെയ്യുന്നത്. അപ്പോൾ സീൻസിലെ ഡയലോഗ്സ് അല്ലാതെ വേറെ സ്റ്റോറി ടെല്ലിങ് കൂടെ. പടം അവസാനം വന്നപ്പോൾ അടിപൊളി മെമ്മറിസ് ഇതൊക്കെയാണ്. പെട്ടന്ന് ചോദിക്കുമ്പോൾ അതൊക്കെയാണ് ഓർമ്മ വരുന്നത്.
മലയാളി പ്രേക്ഷകർ താരത്തെ ഏറ്റെടുക്കാൻ കാരണമായ ഒരു ചിത്രത്തെക്കുറിച്ച് ഇങ്ങനെയാണ് നസ്റിയ സംസാരിക്കുന്നത്. ഈയൊരു ചിത്രം താരത്തിന് നൽകിയ സ്വീകാര്യതയും വളരെ വലതുതന്നെയായിരുന്നു അന്യഭാഷയിലേക്കും മറ്റും താരത്തെ എത്തിച്ചതും ഈ ചിത്രത്തിന്റെ വിജയം തന്നെയാണ്
story highlight; ohm shanthi oshana movie