Entertainment

‘എനിക്ക് ആ നടനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്’ : ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയ നടനും അഭിമാന താരവും ആണ് നടൻ പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോൾ ഒരു അഭിമുഖത്തിൽ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനെ കുറിച്ച് താൻ സംസാരിച്ചിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. എന്നാൽ തന്റെ തിരക്കുകൾ കാരണം ഒന്നും നടക്കാതെ പോയെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.  അദ്ദേഹത്തോടൊപ്പം ഒരു സിനിമ എന്നത് വലിയ ആഗ്രഹമാണ്. അങ്ങനെയൊരു സിനിമ ആലോചിച്ചിട്ട് ഞാൻ രാജുവേട്ടന് മെസ്സേജ് വരെ അയച്ചിട്ടുണ്ട്. ചർച്ചക്കായി രണ്ട് വട്ടം മീറ്റിംഗ് ഇരുന്നിട്ടുണ്ട് എന്നും ധ്യാൻ കൂട്ടിചേർത്തു. നീ ഏത് സമയത്ത് വേണമെങ്കിലും വന്നോളൂ എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. പക്ഷേ തനിക്ക് പോകാൻ കഴിഞ്ഞില്ല എന്നും ഒരു അഭിമുഖത്തിൽ വലിയ ദുഃഖത്തോടെയാണ് ധ്യാൻ പറഞ്ഞത്.

വിനീത് ശ്രീനിവാസൻ ചെയ്ത സിനിമയിലൂടെയാണ് അനുജനായ ധ്യാൻ ശ്രീനിവാസൻ സിനിമയിലേക്ക് എത്തിയത്. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട് ധ്യാൻ.

ഭാഷാഭേദമന്യേ ആരാധകരുള്ള ഒരു മലയാളി താരമാണ് പൃഥ്വിരാജ്. തമിഴ് , ഹിന്ദി , തെലുങ്ക് സിനിമകളിൽ അദ്ദേഹം തന്റെ സാനിധ്യം തെളിയിച്ചിട്ടുണ്ട്. 100-ലധികം സിനിമകളിൽ വിത്യസ്ത വേത്തിൽ എത്തിയിട്ടുണ്ട്. മികച്ച നടനുള്ള നിരവധി പുരസ്കാരങ്ങൽ  സ്വന്തമാക്കിയിട്ടുണ്ട്.