Movie News

സീരിയൽ പരാമർശത്തിൽ തർക്കം; ധർമ്മജൻ ബോൾ​ഗാട്ടിക്ക് പ്രേംകുമാറിന്റെ മറുപടി

സീരിയലുകൾക്കെതിരായ പരാമർശത്തെ വിമർശിച്ച ധർമ്മജൻ ബോൾ​ഗാട്ടിക്ക് മറുപടി നൽകി നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേംകുമാർ. വിമർശനങ്ങൾ സ്വാഭാവികമാണ് അതിനെ മുഖവിലയ്ക്ക് എടുക്കുന്നില്ല. സദുദ്ദേശത്തോടെയാണ് തന്റെ പരാമർശമെന്നും അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.

സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​സ്വാധീനിക്കുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞതാണ് വിമർശനങ്ങൾക്ക് കാരണം.

പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോയെന്നും ധർമ്മജന്റെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം അറിയിച്ചത്. താൻ മൂന്ന് മെഗാ സീരിയൽ എഴുതിയ ആളാണെന്നും അതിൽ തനിക്ക് അഭിമാനമെന്നും ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.