ചുണ്ടുകളിൽ ലിപ്സ്റ്റിക് ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവായിരിക്കും ലിപ്സ്റ്റിക്കൽ ലെഡ് അടക്കമുള്ള മാരകമായ വസ്തുക്കൾ ഉണ്ട് എന്ന് നമുക്കറിയാം. എങ്കിൽ പോലും ഉപയോഗിക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത ഒരു സാഹചര്യം ആണ് ഇന്ന് പലർക്കും ഉള്ളത് അതേപോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ് ലിപ്പ് ബാം. വിപണിയിൽ പലതരത്തിലുള്ള ലിപ്പ് ബാം ലഭ്യമാണ്. ലിപ്സ്റ്റിനേക്കാൾ അപകടമാണ് ലിപ്പ് ബാമുകൾക്ക് ഉള്ളിലുള്ള ചില കെമിക്കലുകൾ. ഈ പ്രശ്നം ഒഴിവാക്കുവാൻ നമുക്ക് വീട്ടിൽ തന്നെ ലിപ്പ് ബാം ണ്ടാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം
ആവശ്യമായ വസ്തുക്കൾ
ബീറ്റ്റൂട്ട് ജ്യൂസ്
ആലോവേര
നെയ്യ്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ജ്യൂസ് നന്നായി അരിച്ച് എടുക്കുക ശേഷം ഇത് ചെറിയൊരു പാനിൽ വച്ച് ചൂടാക്കി കുറുക്കിയെടുക്കാം ഇതിലേക്ക് അലോവേരയുടെ ചെറിയൊരു കഷണം കൂടി ഇട്ടുകൊടുത്ത് നന്നായി കുറുക്കാവുന്നതാണ്. ഇത് നന്നായി കുറുകി വരുന്ന സമയത്ത് കുറച്ചു നേരം തണുക്കാൻ വയ്ക്കുക അപ്പോഴേക്കും ഇത് നല്ല കട്ടിയായിട്ടുണ്ടാവും ഈ സാഹചര്യത്തിൽ ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക ആവശ്യത്തിനുള്ള കുറച്ച് നെയ്യ് കൂടി ഇതിലേക്ക് ചേർത്താൽ നമുക്ക് വീട്ടിൽ തന്നെ ലിപ്പ് ബാം ഉണ്ടാക്കാം. ഇത് ഒരാഴ്ചയോ രണ്ടാഴ്ചയോ കേടാവാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം
story highlight; lip balm