മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടിയാണ് ആനി ഒരുകാലത്ത് മലയാളത്തിൽ വളരെയധികം വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ആനിക്ക് സാധിച്ചിട്ടുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയായി മാറിയതിനു ശേഷം ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട് എങ്കിലും ഒരു കുടുംബിനിയായി ഒതുങ്ങുകയായിരുന്നു ആനി ചെയ്തിട്ടുള്ളത് വളരെ കാലങ്ങൾക്ക് ശേഷമാണ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്
വളരെ മനോഹരമായ രീതിയിൽ തന്നെ ആനി പാചകം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം എന്നാൽ ഇതിനെക്കുറിച്ച് ഒരിക്കൽ ഒരു എപ്പിസോഡിൽ ആണി പറഞ്ഞിരുന്നു പാചകം എത്ര മനോഹരമായി ചെയ്യാനുള്ള ഒരു നിലയിലേക്ക് താൻ എത്തിയത് എങ്ങനെയാണ് എന്നായിരുന്നു പറഞ്ഞത് ആനയുടെ ആ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു വാക്കുകൾ ഇങ്ങനെ..
. കുക്കിങ് ഇഷ്ട്ടം ആയിരുന്നു. ഈ പറഞ്ഞ പോലേ എട്ടാം ക്ലാസിൽ പഠിച്ചപ്പോഴേ അമ്മ മരിച്ച് പോയി. അമ്മ മരിച്ചപ്പോൾ ഈ പറയുന്നത് പോലെ അമ്മയുടെ രുചികൾ എന്ന് പറയുന്ന ഒരു സാദനം ഉണ്ടല്ലോ. അത് മനസ്സിൽ ഇല്ല. പക്ഷെ എനിക്ക് അമ്മയുടെ ടേസ്റ്റ് അറിയണം. എന്റെ അമ്മ മരിച്ച് പോകും എന്ന് വിചാരിച്ചിട്ട് അല്ലല്ലോ നമ്മൾ എല്ലാവരും വളരുന്നത്. എല്ലാം പെട്ടന്ന് ആയിരുന്നു. അപ്പോൾ എന്റെ അമ്മ വയ്യാതെ കിടക്കുകയായിരുന്നു എങ്കിൽ അമ്മയുടെ കറി ഇന്ന ടേസ്റ്റ് ആയിരുന്നു എന്ന് ഉള്ളിന്റെ ഉള്ളിൽ എവിടെ എങ്കിലും കിടക്കും.
ഇത് പക്ഷെ അങ്ങനെ ഒരു സ്റ്റോറിങ് ഇല്ലായിരുന്നു എനിക്ക്. അപ്പോൾ എന്റെ പ്രശ്നം എന്തായിരുന്നു എന്ന് അറിയാമോ? എനിക്ക് അമ്മയുടെ രുചി അറിയണം. പക്ഷെ എന്റെ ചേച്ചിക്ക് അറിയാം അമ്മയുടെ ടേസ്റ്റ് എന്തുവാ എന്ന്. ഒരു അമ്മയുടെ കൈപ്പുണ്യം എന്ന് പറയുന്നത് ഒരു വലിയ ഒരു സാധനം ആണ്. മിക്ക പെൺകുട്ടികളുടെ കയ്യിലും അമ്മയുടെ റെസിപ്പീ ബുക്ക് എന്ന് പറഞ്ഞു ഒരു ബുക്ക് ഉണ്ടാകും. കല്യാണം കഴിഞ്ഞു പോകുമ്പോൾ അമ്മയുടെ റെസിപ്പീ ബുക്ക് എന്ന് പറഞ്ഞു ഒരു ബുക്ക് ഉണ്ടാകും. എനിക്ക് അത് വലിയ ഒരു വിഷമം ആയിരുന്നു. അമ്മയുടെ ഒരു ഭക്ഷണത്തിന്റെയും റെസിപ്പി ഞങ്ങളുടെ കയ്യിൽ ഇല്ല. അങ്ങനെ അമ്മയുടെ ടേസ്റ്റ് തേടിയുള്ള യാത്ര ആയിരുന്നു എനിക്ക്. അങ്ങനെ പരീക്ഷിച്ച് പരീക്ഷിച്ച് ഇതിലേക്ക് വന്നത് ആണ്.
Story Highlights ; Aani talkes her cooking