വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാറും ലേഖ എംജിയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികൾ ആണ്. ഇരുവരുടെയും ജീവിതം മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. തകർന്ന ദാമ്പത്യ ജീവിതത്തിന്റെ യാതനകളുമായി കഴിഞ്ഞിരുന്ന കാലത്ത് ലേഖയ്ക്ക് പുതുജീവൻ നൽകിയാണ് എംജി ശ്രീകുമാർ അവരെ പങ്കാളിയാക്കിയത്. എം.ജി ശ്രീകുമാറിന്റെ ഭാര്യയും സുഹൃത്തും പേഴ്സണൽ സെക്രട്ടറിയും മാനേജറുമെല്ലാം ലേഖയാണ്.
ഭാര്യയോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കാൻ മടി കാണിക്കാത്ത എംജി ശ്രീകുമാർ ലേഖയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘എത്രമേൽ നിന്നെ സ്നേഹിപ്പൂ എന്റെ ചിത്ര വർണ്ണ വസന്തമേ മൂകമാം നിന്റെ മഞ്ഞുകൂടിന്റെ മന്ത്രവാതിൽ തുറന്നു നീ…’ എന്ന അതി മനോഹരഗാനത്തിനു ഒപ്പമാണ് എംജി തന്റെ പ്രിയതമക്കുള്ള ആശംസ അറിയിച്ചത്. ലേഖയുടെ മനോഹരമായ ചിത്രങ്ങളോടൊപ്പം ‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ… ഉണ്ടാകുമല്ലോ.’ എംജി കുറിച്ചു.
View this post on Instagram
ഗായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും എംജിയുടെ പ്രിയപത്നിക്ക് ആശംസ പ്രവാഹമായിരുന്നു. അറുപതു കഴിഞ്ഞിട്ടും എങ്ങനെ ഈ യുവത്വം കാത്തു സൂക്ഷിക്കുന്നു രണ്ടുപേരും എന്നുള്ളതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.
STORY HIGHLIGHT: mg sreekumars adorable birthday wish for wife lekha