സണ്ണി വെയിൻ, ലുക് മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി അറിയിച്ച് നിർമാതാക്കളായ ബിഗ് പിക് ചേർസ്. മതനിന്ദ നടത്തിയെന്ന് വിമർശനങ്ങളെ തുടർന്നാണ് ചിത്രം പിൻവലിക്കുന്നതെന്നാണ് വിവരം. എന്നാൽ ചിത്രത്തിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
മാസി എന്ന യുവാവായി ലുക്മാനും നസ്രത്ത് എന്ന യുവതിയായി ആമിന നിജാമും അഭിനയിച്ച ചിത്രത്തിൽ സണ്ണി വെയ്ൻ പൊലീസ് വേഷത്തിലാണ് എത്തിയത്. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപതിലേറെ അഭിനേതാക്കൾ ചിത്രത്തിൽ വേഷമിട്ടിരുന്നു.
ബിഗ് പിക്ചേഴ്സിന്‍റെ ബാനറിൾ നാദിർ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. നവംബർ 22 ന് റിലീസായ ചിത്രം തെറ്റിധാരണ മാറ്റിയതിനു ശേഷം ടർക്കിഷ് തർക്കം വീണ്ടും തിയേറ്ററുകളിൽ എത്തിക്കും.
STORY HIGHLIGHT: Malayalam film turkish tharkkam withdrawn from theatres