Celebrities

വിവാഹമിങ്ങെത്തി ഇനി 10 നാൾ; ചിത്രങ്ങൾ പങ്കിട്ട് കാളിദാസ് – kalidas jayaram wedding countdown

കഴിഞ്ഞ വർഷം നവംബറിലായിരുന്നു തരുണിയുടേയും കാളിദാസിന്‍റേയും വിവാഹ നിശ്ചയം

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായെത്തി പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിച്ച താരത്തിന്‍റെ വിശേഷങ്ങളറിയാൻ സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. കാളിദാസ്- തരുണി പ്രണയം പുറത്തറിഞ്ഞപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുന്നതാണ് ഇരുവരുടേയും വിവാഹം.

ഇപ്പോഴിതാ വിവാഹത്തിന് ഇനി പത്തു ദിവസം കൂടിയേ ബാക്കിയുള്ളു എന്ന സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. പ്രതിശ്രുത വധുവായ താരിണിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് കാളിദാസ് സന്തോഷം അറിയിച്ചത്. കാളിദാസിനും താരിണിക്കും ആശംസകളുമായി താരങ്ങളടക്കം നിരവധി പേരെത്തി.

രണ്ടു വർഷം മുൻപാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. മോഡലിങ് രംഗത്ത് സജീവമായ താരിണി നീലഗിരി സ്വദേശിയാണ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു തരുണിയുടേയും കാളിദാസിന്‍റേയും വിവാഹ നിശ്ചയം.

STORY HIGHLIGHT: kalidas jayaram wedding countdown