മികവുറ്റ സിനിമകൾ പ്രേക്ഷകർക്കായി സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന 35 മത് ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ആരംഭിച്ചു. ബിജുമേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്സ് ആന്റണി, അഖിലാ ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചിയിൽ ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബിജുമേനോനും ചിത്രത്തിലെ മറ്റു താരങ്ങളും സന്നിഹിതരായിരുന്നു. സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ബെനീറ്റ ലിസ്റ്റിൻ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു.
നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ ആരംഭിക്കും. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
STORY HIGHLIGHT: magic frames avarachan and sons begins