Celebrities

ദിലീപിന്റെ ശനിദശ തുടങ്ങിയെന്ന് പരിഹസിച്ചവർക്കുള്ള മറുപടി

ബാലതാരമായി എത്തി നായിക നടിമാരിൽ ഒന്നാം സ്ഥാനക്കാരിയായ നടിയാണ് കാവ്യ. മിമിക്രിയിലൂടെ എത്തി നായകനടനായി മാറിയ താരമാണ് ദിലീപ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് ആദ്യമായി ഇരുവരും ജോഡികളായി എത്തിയത്. പിന്നീടങ്ങോട്ട് ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നു കാവ്യ. മീശമാധവൻ, തെങ്കാശ്ശിപട്ടണം, തിളക്കം, റൺവേ, ഇൻസ്‌പെക്ടർ ഗരുഡ് തുടങ്ങി 30 ഓളം ചിത്രങ്ങളിൽ ആയിരുന്നു ഇരുവരും ജോഡികളായി എത്തിയത്. ദിലീപിന്റെ സഹോദരിയായും കാവ്യ അഭിനയിച്ചിട്ടുണ്ട്.

 

വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും കാവ്യ വിട്ട് നിന്നു. എന്നാൽ ഒരു വർഷം പോലും തികയ്ക്കാതിരുന്ന ദാമ്പത്യം അവസാനിപ്പിച്ച് വീണ്ടും സിനിമയിലേക്ക് വന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കാരണങ്ങളിൽ ഉയർന്നുവന്നത് ദിലീപിന്റെ പേര് ആയിരുന്നു. മഞ്ജുവാര്യരുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ഇത് കൂടുതൽ ശക്തമായി. പിന്നീട് അടൂർ ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിച്ചു. ജീവിതത്തിലും ഒന്നിക്കാനുള്ള നിമിത്തം കൂടിയായിരുന്നു ആ സിനിമ.എട്ട് വർഷം മുൻപ് നവംബർ 25 നായിരുന്നു ഇരുവരുടെയും വിവാഹം. എട്ടാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ദിലീപിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് കാവ്യ. അന്ന് തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടി ആകുകയാണ് ഈ ചിത്രം.

കാവ്യയുമായുള്ള വിവാഹത്തിന് നാളുകൾക്ക് ശേഷം ആയിരുന്നു ദിലീപ് നടിയെ ആക്രമിച്ച കേസിൽ ജയിലിൽ ആകുന്നത്. ഇതെല്ലാം കാവ്യയുടെ നിർഭാഗ്യം ആണെന്നായിരുന്നു വിമർശനം. മഞ്ജുവുമായുള്ള വേർപിരിയലിനും കാരണം കാവ്യയാണെന്നുള്ള സംസാരവും ഉയർന്നു. ദിലീപിന്റെ ശനിദശ തുടങ്ങിയെന്ന് പരിഹസിച്ചവരും ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും ദിലീപ് കാവ്യയെ തള്ളിപ്പറഞ്ഞില്ല. എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ സന്തുഷ്ടകുടുംബമാണ് ഇവരുടേത്.