Celebrities

18 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി – actor dhanush and aishwaryaa rajinikanth divorce

സുഹൃത്തുക്കളായും ദമ്പതികളായും പരസ്പരം മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചുനിന്നു

നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഈ മാസം 21ന് ആയിരുന്നു അവസാന ഹിയറിങ് നടന്നത്. ഇരുവരും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായിരുന്നില്ല. ഇതോടെ ഇരുവരും അനുരഞ്ജനത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. 2022 ജനുവരി 17 ന് എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ധനുഷ് തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചത്. ‘സുഹൃത്തുക്കളായും ദമ്പതികളായും പരസ്പരം മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചുനിന്നു. ഇന്ന്, ഞങ്ങളുടെ പാതകൾ വേർതിരിക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്”- ധനുഷ് കുറിച്ചു. സമാനമായ ഒരു സന്ദേശം ഐശ്വര്യയും പങ്കുവെച്ചിരുന്നു.

യാത്ര, ലിം​ഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവർക്കും. ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.

STORY HIGHLIGHT: actor dhanush and aishwaryaa rajinikanth divorce