Celebrities

‘ആ ആർത്തി കൊണ്ടാണ് സത്യം പറഞ്ഞാൽ ഞാൻ കല്യാണം കഴിച്ചത്’: ഉർവശി | urvashi

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. ഗംഭീര അഭിനയ പ്രകടനത്തിലൂടെ നടി നമ്മൾ എല്ലാവരെയും കയ്യിലെടുത്തതാണ്. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉർവശി. മലയാളത്തിൽ ഉർവശിയെ പോലെ വ്യത്യസ്തമായ വേഷങ്ങൾ തുട‌രെ ലഭിച്ച നായിക നടിമാർ അപൂർവമാണ്. സിനിമയിലെ താരത്തിളക്കത്തിനപ്പുറം സാധാരണക്കാരിയായാണ് എപ്പോഴും ഉർവശി സംസാരിക്കാറുള്ളത്. രസകരമായി സംസാരിക്കുകയും ഇടയ്ക്ക് ചെറുതായി ദേഷ്യപ്പെടുകയും ചെയ്യുന്ന ഉർവശിയെ പൊതുവേദികളിൽ കണ്ടിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ഉർവശി.

ഇപ്പോഴിതാ അമ്മ സങ്കൽപ്പത്തോടുള്ള ആർത്തി കൊണ്ടാണ് സത്യം പറഞ്ഞാൽ താൻ കല്യാണം കഴിച്ചതെന്ന് തുറന്നു പറയുകയാണ് ഉർവശി. എനിക്കത് മാത്രമേയുള്ളൂ. അഡ്രസുള്ള കൊച്ചിനെ വേണമെങ്കിൽ അച്ഛൻ വേണമെന്നും ഉർവശി കൂട്ടിച്ചേർത്തു.

താരത്തിന്റെ വാക്കുകൾ :

എന്റെ മകൾ ബോൾഡ് ആണ്. ഈ പ്രായത്തിലും ഒറ്റയ്ക്ക് ഒരു കട്ടിലിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല. ഒറ്റയ്ക്ക് ഒരു മുറിയിൽ എനിക്ക് ഇരിക്കാൻ പറ്റില്ല. ഞാൻ ഇൻഡിപെൻഡന്റായി വർക്ക് ചെയ്യാൻ തുടങ്ങിയ സമയത്ത് രണ്ട് സ്ത്രീകളാണ് രണ്ട് ഭാ​ഗത്തും കിടക്കുന്നത്. ഉൾപ്രദേശത്ത് ഷൂട്ടിന് പോകുമ്പോൾ ചെറിയ ഹോട്ടലായിരിക്കും. ഉറങ്ങുമ്പോൾ രണ്ട് പേരുടെയും തലയ്ക്കടുത്ത് കത്തി കാണും. എന്റെ മകളുടെ ഉള്ളിലെവിടെയോ ഞാനുണ്ട്. എന്റെ അമ്മയുമുണ്ട്. ഞങ്ങളൊക്കെ ഒന്നിച്ചാണ് വളർത്തിയത്.

ഞങ്ങളുടെ മക്കൾക്കെല്ലാം എന്റെ അമ്മയാണ് കോമൺ അമ്മ. എന്റെ മോനും മോളും എന്നെ അമ്മേ എന്ന് വിളിക്കും. വീട്ടിലെ മറ്റ് പിള്ളേരെല്ലാം പൊടിയമ്മേ എന്നാണ് വിളിക്കുക. അമ്മ സങ്കൽപ്പത്തോടുള്ള ആർത്തി കൊണ്ടാണ് സത്യം പറഞ്ഞാൽ ഞാൻ കല്യാണം കഴിച്ചത്. എനിക്കത് മാത്രമേയുള്ളൂ. അഡ്രസുള്ള കൊച്ചിനെ വേണമെങ്കിൽ അച്ഛൻ വേണം.

നമ്മുടെ സമൂഹം അങ്ങനെയാണ് പറഞ്ഞ് മനസിലാക്കിയത്. എനിക്കെന്റെ കുഞ്ഞിനെ വേണം. ആ സ്വാർത്ഥതയ്ക്കാണ് ഞാൻ കല്യാണം കഴിച്ചത്. എന്റെ മോളോ‌ട് ഞാൻ ബോൾഡായിരിക്കണം എന്ന് പറയുമ്പോഴും ഉള്ളിൽ ഭയമാണെനിക്ക്. മോശം സാഹചര്യം വന്നാൽ അവളുടെ ഉള്ളിൽ കിടക്കുന്ന ഞാൻ പുറത്ത് വന്നാൽ അവൾ നിന്ന് പോകുമോ എന്ന ഭയം തനിക്കുണ്ടെന്നും ഉർവശി വ്യക്തമാക്കി.

content highlight: urvashi-shares-how-much-she-loves-motherhood