Celebrities

എനിക്ക് നയൻതാരയെ വ്യക്തിപരമായി അറിയില്ലെങ്കിൽ പോലും ഞാൻ സപ്പോർട്ട് ചെയ്യും കാരണം ഇത് പാർവതി

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു നടിയായ നയൻതാര നടൻ ധനുഷിനെതിരെ ശക്തമായ രീതിയിൽ മുൻപോട്ട് വന്നത് .ഈ കാര്യത്തിൽ നടിയായ പാർവതി തിരുവോത്ത് നയൻതാരയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നയൻതാര പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നയൻതാരയെ പിന്തുണച്ചു കൊണ്ടാണ് പാർവതി എത്തിയത്. പാർവതിയുടെ ഈ ഒരു രീതിക്ക് വലിയതോതിൽ തന്നെ അഭിനന്ദനവും വിമർശനവും ലഭിച്ചിരുന്നു ഇപ്പോൾ ഇതിനെക്കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

”നയൻതാരയെ പിന്തുണയ്ക്കണമെങ്കിൽ എനിക്ക് നയൻതാരയെ അറിയണമെന്നില്ല . മൂന്നു പേജുള്ള ഒരു കുറുപ്പാണ് അവർ പങ്കുവെച്ചിരിക്കുന്നത്. അത്രത്തോളം വലിയൊരു കുറിപ്പ് പങ്കുവെക്കണമെങ്കിൽ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഒന്ന് ഊഹിച്ചു നോക്കാവുന്നതേ ഉള്ളൂ. അവരെ പിന്തുണയ്ക്കണമെങ്കിൽ എനിക്ക് നേരിട്ട് അവരെ പരിചയം വേണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നാണ് ഈ ഒരു കാര്യത്തിൽ താരം പറയുന്നത് .ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.


എനിക്ക് പേഴ്സണലി പരിചയമില്ലാത്ത ഒരു വ്യക്തിയാണ് ആ പോസ്റ്റിനെങ്കിൽ പോലും ഞാൻ തീർച്ചയായിട്ടും അവരെ സപ്പോർട്ട് ചെയ്യും .കാരണം മൂന്നു പേജ് നിറഞ്ഞ് നിൽക്കുന്ന ഒരു കുറിപ്പ് അവരെഴുതണമെന്നുണ്ടെങ്കിൽ തീർച്ചയായും അതിന് കാരണം അത്രത്തോളം മാനസികാവസ്ഥയിലൂടെ അവർ കടന്നുപോയിട്ടുണ്ട് എന്നത് തന്നെയാണ്. എനിക്കത് വ്യക്തമായി അറിയാം അതുകൊണ്ടാണ് ഞാൻ അതിനെ സപ്പോർട്ട് ചെയ്തത് അല്ലാതെ ഞാൻ വെറുതെ ഒരാളെ സപ്പോർട്ട് ചെയ്തതല്ല എന്നും പാർവതി പറയുന്നു .അതേസമയം പാർവതി ധനുഷിനൊപ്പം അഭിനയിച്ചതാണല്ലോ എന്നും അവതാരിക ചോദിക്കുന്നുണ്ട്. അതിനെപ്പറ്റി താരം ഒന്നും തന്നെ വ്യക്തമായി പറയുകയും ചെയ്യുന്നില്ല, ധനുഷ് ആയി പാർവതിക്ക് എന്തെങ്കിലും പിണക്കം ഉണ്ടോ എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

story highlight; parvathi thiruvoth