അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോൾ അത് നന്നായി വൃത്തിയാക്കണമെങ്കിൽ സ്റ്റീൽ സ്ക്രബർ തന്നെ ഉപയോഗിക്കണം കൂടുതലും സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നവർ ആയിരിക്കും നമുക്കിടയിൽ ഉള്ളവർ മുഴുവൻ. എന്നാൽ ഇത് ദിവസവും ഉപയോഗിക്കുന്നവർ തീർച്ചയായിട്ടും ഇതിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ് അതേപോലെതന്നെ അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റിനെ കുറിച്ചും അറിയണം
സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നതിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു ഘടകം എന്നത് പാത്രം കഴുകുമ്പോൾ അത് വൃത്തിയായി കിട്ടും എന്നതാണ് എന്നാൽ വളരെയധികം മൂർച്ചയേറിയ ഒന്നാണ് ഈ സ്ക്രബ്ബർ എന്ന് നമ്മൾ ഓർക്കണം ഒന്നിലധികം ഗുണങ്ങളാണ് ഇതുകൊണ്ടുള്ളത് എങ്കിലും കത്രികയുടെ മൂർച്ച വർദ്ധിപ്പിക്കാൻ വരെ ഇത് സാധിക്കുന്ന ഒന്നാണെന്ന് പലർക്കും അറിയില്ല മൂർച്ചയില്ലാത്ത കത്രിക കൊണ്ട് ഈ സ്റ്റീൽ സ്ക്രബർ ഒന്നു മുറിക്കുകയാണെങ്കിൽ കത്രികയുടെ മൂർച്ച വർദ്ധിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
അതുപോലെ തുരുമ്പ് പിടിച്ച ഇത്തരം സാധനങ്ങളുടെ തുരുമ്പ് കളയുവാനും സ്റ്റീൽ റബ്ബർ മതി സ്ക്രബർ എടുത്ത് തുരുമ്പെടുത്ത ഭാഗങ്ങളിൽ ഒന്ന് ഉരച്ചു കൊടുത്താൽ തുരുമ്പ് പോകുന്നത് കാണാൻ സാധിക്കും. ബാത്റൂമിൽ വെള്ളമൊഴുകി പോകുന്ന ദ്വാരത്തിന് മുകളിൽ ഒരു സ്റ്റീൽ സ്ക്രബർ വയ്ക്കുകയാണെങ്കിൽ മുടി പൊഴിച്ചിൽ ഒക്കെ ഉള്ള ആളുകൾക്ക് വളരെ സഹായകമാകും. കാരണം ഈ മുടിയൊക്കെ സ്ക്രബ്ബറിൽ പറ്റി പിടിക്കും. കൊച്ചുകുട്ടികൾ ഉള്ള വീട്ടിൽ ക്രയോണിന്റെ അടയാളങ്ങൾ ചുവരിൽ കാണാൻ സാധിക്കും അത്തരം അടയാളങ്ങൾ ഇല്ലാതാക്കുവാനും സ്ക്രബർ ഉപയോഗിക്കുന്നതുകൊണ്ട് സാധിക്കും. ഇനി വീട്ടിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റിനെ കുറിച്ച് പറയാം. ഡിറ്റർജന്റുകൾ പൊതുവേ വളരെയധികം കെമിക്കലുകൾ നിറഞ്ഞതാണ് എന്നും അതുകൊണ്ട് സാധാരണ പാത്രം കഴുകുന്ന സോപ്പുകളാണ് ആരോഗ്യത്തിന് നല്ലത് എന്നും അടുത്ത കാലത്ത് പഠനങ്ങൾ തെളിയിക്കുന്നു
story highlight; steel scruber