മായാനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി വലിയൊരു ആരാധകനിരയെ തന്നെ ഐശ്വര്യ ലക്ഷ്മി ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സമയത്ത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഹലോ മമ്മി എന്ന ചിത്രം കൂടി എത്തിയിരുന്നു ഈ ചിത്രത്തിനും വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
തമാശയും സസ്പെൻസും ഒക്കെ നിറഞ്ഞ അടിപൊളി സിനിമയാണ് ഇത് എന്ന് കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ട്. ഇപ്പോൾ ഐശ്വര്യ ലക്ഷ്മി നടൻ മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചാണ് പറയുന്നത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു താരത്തിന്റെ വാക്കുകൾ ഇങ്ങനെ
“പത്മരാജൻ പടങ്ങളിലെ ലാലേട്ടനെ എനിക് വലിയ ഇഷ്ടമാണ്..എന്റെ ഫേവ്റൈറ്റ് പടങ്ങളാണ് അതൊക്കെ. അതുപോലെ ദശരഥ സിനിമയും വളരെ ഇഷ്ടമാണ്. അതിന്റെ ക്ലൈമാക്സിൽ “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റുവോ..” എന്ന ഡയലോഗ് പറയുമ്പോൾ ലാലേട്ടന്റെ കൈ വിറക്കുന്ന സീൻ ഒരിക്കലും മറക്കാനാവില്ല.. ലാലേട്ടന്റെ ഏറ്റവും മികച്ച അഭിനയങ്ങളിൽ ഒന്നാണത്.. ”
ഐശ്വര്യ ലക്ഷ്മിയെ പോലെ പലർക്കും പ്രിയപ്പെട്ട മോഹൻലാലിന്റെ ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രം വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകർക്ക് ഈ ഒരു കഥാപാത്രത്തോടുള്ള ഇത്തരം കഥാപാത്രങ്ങൾ മോഹൻലാലിന് മാത്രമേ അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് അടുത്തിരുന്ന ഷറഫുദ്ദീൻ അപ്പോൾ തന്നെ പറയുകയും ചെയ്തു
story highlight; aiswarya lakshmi talkes mohanlal