പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ പ്രസ് ക്ലബ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ കഴിഞ്ഞ അന്‍പത് ദിവസമായി വൈദ്യുതി ഇല്ലെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
പി.ആര്‍.ഡി ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണം.
സിവില്‍ സര്‍വീസിന് പഠിക്കുന്നവരും ഗവേഷക വിദ്യാര്‍ത്ഥികളും റഫറന്‍സിനായി ആശ്രയിക്കുന്ന സ്ഥലത്താണ് വൈദ്യുതി നിലച്ചതെന്ന് പരാതിക്കാര്‍ അറിയിച്ചു. ഇവിടെയുള്ള വായനാ മുറിയില്‍ പത്രവായനക്കായി നിരവധിയാളുകള്‍ ദിവസേനെ എത്താറുണ്ട്. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അടക്കം 3 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി നിലച്ചതിനാല്‍ പത്രവായനക്കും റഫറന്‍സിനുമായി എത്തുന്നവര്‍ ഇരുട്ടില്‍ തപ്പുന്നതായി പരാതിയില്‍ പറയുന്നു.
ഒക്ടോബര്‍ 3 നാണ് വൈദ്യുതി നിലച്ചത്. സെക്രട്ടറിയേറ്റിന് തൊട്ടുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരായ രാഗം റഹിം, നാരായണദാസ് എന്നിവര്‍ അറിയിച്ചു.
CONTENT HIGH LIGHTS; PRD Information Center without electricity for 50 days: Human Rights Commission orders probe