അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം അഭിനയിച്ച താരമാണ് ഗോവിന്ദ് പദ്മസൂര്യ. അടുത്തിടെ പേർളി മാണി ഷോയില്‍ വന്നപ്പോള്‍, അല്ലു അര്‍ജുന്റെ പേരില്‍ ജിപി ഷൈന്‍ ചെയ്യുകയാണെന്നും, നമ്പറ് പോലുമില്ല എന്നുമൊക്കെ പറഞ്ഞ് ഒരുപാട് കളിയാക്കിയിരുന്നു പേർളി. എന്നാല്‍ പേർളിയടക്കം തന്നെ കളിയാക്കിയ എല്ലാവർക്കുമായി പങ്കുവെച്ച ചിത്രമാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
അല്ലു അർജുനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജിപിയും ഗോപികയും. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കിട്ടത്. പുഷ്പ 2 വിന്റെ പ്രമോഷന് വേണ്ടി അല്ലു അര്ജുന് ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട നടന് കൊച്ചിയിലെത്തിയതറിഞ്ഞ് ഭാര്യ ഗോപിക അനലിനൊപ്പം ജിപി അല്ലുവിനെ കാണാനും പോയിരുന്നു. അല്ലു അർജുനൊപ്പമുള്ള വിശേഷങ്ങളെല്ലാം താരം തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
എത്ര പറഞ്ഞാലും തീരാത്ത അത്രയും വിനയമുള്ള ഡൗണ്‍ ടു ഏര്‍ത്ത് ആയിട്ടുള്ള ആളാണ് അല്ലു അര്ജുന് എന്ന് ജിപി വീണ്ടും വീണ്ടും ആവര്‍ത്തിയ്ക്കുന്നു. ഭര്‍ത്താവിന് അല്ലു അര്ജുന് നല്കിയ സ്വീകരണത്തില്‍ ഗോപികയും അന്താളിച്ചുപോയത്രെ. ആ ആള്‍ത്തിരക്കിലും, താന്‍ എത്തി എന്നറിഞ്ഞപ്പോള്‍ റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചതിന്റെ എക്സൈറ്റ്മെന്റിലാണ് ജിപി.
കേരളീയമായ സമ്മാനങ്ങളുമായിട്ടാണ് ജിപിയും ഗോപികയും അല്ലുവിനെയും രശ്മികയെയും ചെന്ന് കണ്ടത്. മനോഹരമായ ഒരു ബോക്സില്‍ ചക്കരവരട്ടിയും ഏത്തക്ക ചിപ്സും ഒരു കസവ് മുണ്ടും, നിലവിളക്കും, ഇത്തിരി മുല്ലപ്പൂവും വച്ച് സമ്മാനമായി കൊടുത്തു. അതില്‍ അല്ലു അര്‍ജുനും ഡബിള്‍ ഹാപ്പിയായിരുന്നു. കൂടെ ഉള്ള രശ്മികയ്ക്കും ഒരു സാരി സമ്മാനമായി നല്കി.
STORY HIGHLIGHT: govind padmasoorya and gopika anil are excited to see allu arjun