മതനിന്ദ ആരോപിച്ച് തെറ്റായ പ്രചാരണം നടത്തുന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തിയറ്ററുകളിൽനിന്ന് ‘ടർക്കിഷ് തർക്കം’ സിനിമ പിൻവലിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തിയേറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ബൽറാം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു.
‘ടർക്കിഷ് തർക്ക’ത്തെക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായി അറിവില്ല. ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ചിത്രം തിയേറ്ററിൽ നിന്ന് പിൻവലിച്ചതിനെതിരെ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
STORY HIGHLIGHT: vt balram fb post against turkish tharkkam movie