Celebrities

ദേവികയോട് അത്രയും ഇഷ്ടമോ? അടുത്ത ജന്മത്തിലും ദേവിക തന്നെ ജീവിത പങ്കാളിയായി വേണം അതാണ് ആഗ്രഹമെന്ന് വിജയ് മാധവ് – vijay madhav reveals how much he loves devika

ഒരുമിച്ചുള്ള പാട്ട് വിശേഷങ്ങളും, യാത്രാ വിശേഷങ്ങളുമായി ഇരുവരും എന്നും ഇന്‍സ്റ്റഗ്രാമിലുണ്ടാവും

പ്രണയിച്ച് നടന്നിട്ടൊന്നുമില്ലെങ്കിലും പരസ്പരം മനസ്സിലാക്കിയപ്പോള്‍ നമുക്ക് ഒന്നിച്ച് ജീവിക്കാം എന്ന തീരുമാനത്തിൽ എത്തി ചേരുകയായിരുന്നു വിജയ് മാധവും ദേവിക നമ്പ്യാരും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷവും ഈ ബന്ധം വേണോ, ഞാന്‍ താനുദ്ദേശിക്കുന്ന പോലെ ഒരാളായിരിക്കില്ല എന്ന് വിജയ് മാധവ് പറഞ്ഞതായി ദേവിക നമ്പ്യാര്‍ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.

നിശ്ചയത്തിന് ശേഷം പോലും വിവാഹം വേണോ വേണ്ടയോ എന്ന സംശയത്തിൽ നിന്നിരുന്ന ഈ ബന്ധത്തിൽ വിജയ് മാധവ് എത്രത്തോളം സന്തുഷ്ടനും സന്തോഷവാനും ആണെന്നുള്ള വെളിപ്പെടുത്തൽ കൂടിയാണ് താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്. ‘ഇനിയൊരു ജന്മം വേണം എന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനെ ഒരു ജന്മം ഉണ്ടെങ്കില്‍, എനിക്ക് തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് ഇപ്പോഴത്തെ എന്‍രെ ജീവിത പങ്കാളിയെ തന്നെയായിരിക്കും’ എന്ന് വിജയ് മാധവന് പറയുന്നു. മകള്‍ ആത്മജയെ കലിപ്പിയ്ക്കുന്ന ദേവിക നമ്പ്യാരുടെ വീഡിയോയ്‌ക്കൊപ്പമാണ് വിജയ് മാധവിന്റെ പോസ്റ്റ്.

വിജയ് മാധവ് – ദേവിക നമ്പ്യാര്‍ ജോഡികളെ പ്രശംസിക്കുന്നവരും ഇരുവരുടെയും പരസ്പര ഇഷ്ടത്തെ കുറിച്ച് സംസാരിക്കുന്നവരും കമന്റ് ചെയ്തിട്ടുണ്ട്. ഒരുമിച്ചുള്ള പാട്ട് വിശേഷങ്ങളും, യാത്രാ വിശേഷങ്ങളുമായി ഇരുവരും എന്നും ഇന്‍സ്റ്റഗ്രാമിലുണ്ടാവും. ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

STORY HIGHLIGHT: vijay madhav reveals how much he loves devika