Recipe

മധുരത്തിന് എഗ് പുഡ്ഡിങ് തയ്യാറാക്കിയാലോ – egg pudding

ആവിയിൽ വേവിച്ചെടുക്കാവുന്ന രുചികരമായ പുഡ്​ഡിങ് രുചിക്കൂട്ട് പരിചയപ്പെട്ടാലോ.

ചേരുവകൾ

മുട്ട – 5 എണ്ണം
പഞ്ചസാര – 1 കപ്പ്
കട്ടി തേങ്ങാപ്പാൽ – അര ലീറ്റർ
മിൽക്ക്മെയ്ഡ് – കാൽ ടിൻ
നെയ്യ് – 2 സ്പൂൺ
കശുവണ്ടി, കിസ്മിസ് – 25 ഗ്രാം വീതം
ഏലക്ക പൊടി – 1 ചെറിയ സ്പൂൺ
വാനില എസ്സെൻസ്

തയ്യാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും കൂടി ഒരു ബൗളിൽ ഇട്ട് നന്നായി അടിച്ചു പതപ്പിക്കുക. ഇതിൽ കട്ടി തേങ്ങാപ്പാൽ, മിൽക്ക്മെയ്ഡ് എന്നിവയും ചേർത്ത് വീണ്ടും അടിച്ചു യോജിപ്പിക്കുക. ഏലക്ക പൊടിയോ, വാനില എസ്സൻസോ ചേർക്കുക.

ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടി നെയ്യിൽ വറുത്ത കശുവണ്ടിയും കിസ്മിസും വിതറിയ ശേഷം മുട്ട മിശ്രിതം ഒഴിച്ച്. അലുമിനിയം ഫോയിൽകൊണ്ട് പാത്രം മൂടി ആവി വരുന്ന അപ്പച്ചെമ്പിൽ വച്ച് 15 – 20 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി തണുപ്പിച്ച് ഉപയോഗിക്കാം.

STORY HIGHLIGHT: egg pudding