Celebrities

ഫഹദ് ഫാസിൽ എനിക്ക് എഴുതിത്തന്ന പ്രോപ്പർട്ടി അല്ല നസ്രിയ

മലയാള സിനിമയിലേക്ക് ഇപ്പോൾ നായികമാർ വലിയ വരവ് നടത്തുന്ന സമയമാണ് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് നടി നസ്രിയ നസീമിന്റെ തിരിച്ചുവരവാണ്. ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവ് തന്നെയാണ് ഇപ്പോൾ താരം നടത്തിയിരിക്കുന്നത്. ഈ തിരിച്ചുവരവ് ഓരോരുത്തരും ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് ഒറ്റയ്ക്ക് ഒരു സിനിമയെ തന്റെ തോളിലേറ്റമെന്നു കൂടിയാണ് ഈ ഒരു ചിത്രത്തിലൂടെ നസ്രിയ കാണിച്ചുതരുന്നത്.

താരത്തിന്റെ ആ കഥാപാത്രത്തോട് വളരെയധികം ഇഷ്ടം തോന്നുകയാണ് ആളുകൾക്ക് ഈ ചിത്രത്തിലൂടെ ഇനിയും മികച്ച ഒരുപാട് കഥാപാത്രങ്ങൾ മലയാളത്തിൽ തനിക്ക് ചെയ്യാനുണ്ട് എന്നുകൂടി തെളിയിക്കുകയാണ് എന്ന് പലർക്കും തോന്നും അത്രയ്ക്ക് മനോഹരമായ രീതിയിലുള്ള പ്രകടനമാണ് ഈ ചിത്രത്തിൽ താരം കാഴ്ച വെച്ചിരിക്കുന്നത് ഇപ്പോൾ താരം തന്നെ ഭർത്താവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ എന്നു പറയുന്നത് എന്റെ പ്രോപ്പർട്ടി ഒന്നുമല്ല എനിക്ക് എഴുതി തന്ന സ്ഥലം ഒന്നുമല്ലല്ലോ ഞാനും അതുപോലെ തന്നെ രണ്ടു വ്യക്തികളായി നിൽക്കുന്നത് കൊണ്ടാണ് അന്നത്തെ അതേ വൈബ് ഞങ്ങൾക്കിടയിൽ ഇപ്പോഴും ഉള്ളത് എന്നാണ് നസ്രിയ പറയുന്നത്.

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.. ഫഹദു മായുള്ള വൈബിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ കാര്യത്തെക്കുറിച്ച് താരം വ്യക്തമായി പറഞ്ഞത്. ഭർത്താവ് എന്നതിലുപരി തനിക്ക് നല്ലൊരു സുഹൃത്ത് കൂടിയാണ് തന്റെ പങ്കാളിയായ ഫഹദ് എന്നാണ് ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ അതുകൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് നസ്രിയ ശ്രെമിച്ചത് എന്നാൽ താരത്തെ പിന്തുണച്ചത് മലയാളം തന്നെയായിരുന്നു

story highlight; nazariya naseem talkes fahadh fazil