Celebrities

‘ഒരു കോപ്പി റൈറ്റും നടക്കില്ല മിസ്റ്റർ ധനുഷ്’ : ചുട്ട മറുപടി നൽകി നയൻതാരയുടെ അഭിഭാഷകൻ

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവും നയൻതാരയുടെ ജീവിതവും പറയുന്ന ‘ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന ഡോക്യുമെന്ററിയിലെ കോപ്പി റൈറ്റ് വിവാദം ചൂടുപിടിക്കുകയാണ്. ഇതിനിടെ ധനുഷിന് മറുപടി നൽകി രം​ഗത്തെത്തിയിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ. പകര്‍പ്പാവകാശ ലംഘനം നടന്നിട്ടില്ലെന്നാണ് ധനുഷിന് നൽകുന്ന മറുപടി. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സിനിമയിലെ ദൃശ്യങ്ങളല്ലെന്നും സ്വകാര്യലൈബ്രറിയില്‍ നിന്നുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നുഷ് അയച്ച വക്കീല്‍നോട്ടിസിനുള്ള മറുപടിയിലാണ് നിലപാട് അറിയിച്ചത്. വിവാദത്തിന് പിന്നാലെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടുത്ത തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കും. ഈ സാഹചര്യത്തിലാണ് നയൻതാരയുടെയും വിഘ്‌നേഷിനെയും പ്രൊഡക്‌ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി അഡ്വ. വ്യക്തിഗത ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും ഇതെങ്ങനെയാണ് നിയമലംഘനമാവുകയെന്നുമാണ് ഇവർ ഉയർത്തുന്ന ചോദ്യം.

വിഘ്‌നേശ് ശിവൻ സംവിധാനം നിർവഹിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ധനുഷിന്റെ നിർമാണത്തിൽ ഇറങ്ങിയ ഈ ചിത്രത്തിൽ സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കാൻ നിർമാതാവായ ധനുഷിൽനിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകുകയായിരുന്നു. ഇതിന് പിന്നാലെ നയൻതാര ധനുഷിനിതിരെ തുറന്ന വിമർശനക്കത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. മൂന്ന് സെക്കൻഡ്‌ മാത്രം ദൈർഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതാണ് വിവാദങ്ങളുടെ തുടക്കം.