Movie News

ആക്ഷന്‍ ത്രില്ലര്‍ വിഡാമുയര്‍ച്ചി ടീസർ പുറത്ത് ; ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും – ajith kumar movie vidaamuyarchi teaser

ചിത്രം 2025 പൊങ്കൽ ദിനത്തിൽ തിയേറ്ററുകളിൽ എത്തും

തമിഴ് സിനിമാസ്വാദകരും അജിത്ത് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഡാമുയര്‍ച്ചിയുടെ ടീസർ റിലീസ് ചെയ്തു. ബിജിഎമ്മും സിനിമാട്ടോ​ഗ്രാഫിയും ചേർന്നെത്തിയ ടീസർ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാകുമെന്നാണ് സൂചന. ഹോളിവുഡ് ടച്ചിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം 2025 പൊങ്കൽ ദിനത്തിൽ തിയേറ്ററുകളിൽ എത്തും.

മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിഡാമുയർച്ചി ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. തൃഷയാണ് ചിത്രത്തിലെ നായിക. റെഗിന കസാന്‍ഡ്ര ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസിന് എത്തിയത് തുനിവാണ്.

STORY HIGHLIGHT: ajith kumar movie vidaamuyarchi teaser