അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ഘാട്ടി. വലിയ പ്രതീക്ഷയോടെയാണ് ചിത്രം ആരാധകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്. കൃഷ് ജഗര്‍ലമുഡിയാണ് സംവിധാനം നിര്‍വഹിക്കുന്നു. ഘാട്ടി സിനിമ മാര്‍ച്ചില്‍ റിലീസായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് സൂചന.
സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ജനശ്രദ്ധ നേടിയിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്.
STORY HIGHLIGHT: anushka shetty starrer ghaati-film update out
















