മലൈക അറോറയുടെ പുത്തൻ സംരംഭത്തിന് തുടക്കമായി. മുംബൈയിലെ ബാന്ദ്രയിൽ സ്കാർലറ്റ് ഹൗസ് എന്ന പേരിൽ പുതിയ റെസ്റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. ഈ ഭക്ഷണശാലയില്‍ മലൈകയുടെ മകൻ അർഹാൻ ഖാനും ഷെയര്‍ ഉണ്ട്. 90 വർഷം പഴക്കമുള്ള പോർച്ചുഗീസ് ബംഗ്ലാവ് വാടകയ്ക്ക് എടുത്താണ് ഭക്ഷണശാല താരം ആരംഭിച്ചിരിക്കുന്നത്.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മലൈക അറോറ തന്റെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭം പ്രഖ്യാപിച്ചത്. “സ്കാർലറ്റ് ഹൗസ്” എന്ന റന്റോറന്റിന് മുന്നില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇവര്‍ ചിത്രത്തില്‍ ധരിച്ചിരിക്കുന്ന കോട്ടിന് പിറകിലും “സ്കാർലറ്റ് ഹൗസ്” എന്ന് എഴുതിയിട്ടുണ്ട്. മലൈകയെയും മകൻ അർഹാനെയും കൂടാതെ ബാല്യകാല സുഹൃത്ത് മലയ നാഗ്പാൽ, റെസ്റ്റോറേറ്റർ ധവൽ ഉദേഷി എന്നിവരും സംരംഭത്തിൽ പങ്കാളികളാവുന്നുണ്ട്.
View this post on Instagram
മലൈകയുടെ സഹോദരി അമൃത അറോറയും അടുത്ത സുഹൃത്ത് കരീനയും മറ്റ് സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും താരത്തിന്റെ പുത്തൻ സാരംഭത്തിനുള്ള ആശംസകളുമായി എത്തിയിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ മലൈക തുടങ്ങാന്‍ ഇരിക്കുന്ന സംരംഭം സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നു. അടുത്തിടെയാണ് മലൈക അറോറയും നടന് അര്ജുന് കപൂറും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. അതിന് പിന്നാലെയാണ് നടി പുതിയ സംരംഭവുമായി എത്തിയത്.
STORY HIGHLIGHT: malaika arora and arhaan khan launch new restaurant