Movie News

എവർഗ്രീൻ കോംബോയുമായി ‘തുടരും’; പുതിയ അപ്ഡേറ്റ് പുറത്ത് – mohanlal share new update from thudarum movie

5 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാൽ -ശോഭന എവർഗ്രീൻ കോംബോ ഒന്നിക്കുന്നതും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നതുമായ ‘തുടരും’ എന്ന ചിത്രം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം സിനിമയായ ‘തുടരും’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്‍റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും പുറത്തുവിട്ടിരിക്കുന്ന പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി നടന്നത്.

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

STORY HIGHLIGHT: mohanlal share new update from thudarum movie