തമിഴ് സൂപ്പർ താരം ദളപതി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്നതും ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുവതാരം സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവർ ആരൊക്കെ ആണെന്നും വെളിപ്പെടുത്തുന്നു. തമിഴകം കാത്തിരിക്കുന്ന ഒരു വാര്‍ത്തയാണ് ജേസൺന്റെ ഈ അരങ്ങേറ്റം എന്നതില്‍ തര്‍ക്കമില്ല. തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ് കുമരൻ പറഞ്ഞു.
‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാർക്കറ്റുകളിൽ സന്ദീപ് കിഷൻ തെളിയിച്ചിട്ടുണ്ടെന്നും ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സുന്ദീപ് കിഷൻ മജക്ക എന്ന ചിത്രത്തിന്റെ തിരക്കിലാണ്. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് സൂചന. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലൻ ചെയ്യുന്നത്. മികച്ച കഥകൾ കണ്ടുപിടിച്ച് നിർമിക്കുകയും പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് ഇക്കുറിയും സിനിമാസ്വാദകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്.
STORY HIGHLIGHT: sundeep kishan to star in jason sanjays directorial debut reveled