തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഇരുവരുടെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കു തുടക്കമായി. ഇന്നലെ മംഗളസ്നാനം ചടങ്ങ് ഹൈദരാബാദിൽ നടന്നു. ഡിസംബർ 4 നാണ് നാഗ ചൈതന്യ- ശോഭിത വിവാഹം.
ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. കൂടാതെ ഇരുവരുടെയും വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്.
മംഗളസ്നാനം ചടങ്ങിൽ ചുവന്ന സാരിയാണ് ശോഭിതയുടെ വേഷം. ഐവറി കളർ കുർത്തയിലാണ് നാഗ ചൈതന്യ. മറ്റൊരു ചിത്രത്തിൽ, മസ്റ്റഡ് യെല്ലോ സാരിയാണ് ശോഭിതയുടെ വേഷം. ശോഭിത തൻ്റെ മംഗളസ്നാന ചടങ്ങിനായി ഇരിക്കുന്നതും ചിത്രത്തിൽ കാണാം.
നാഗ ചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. അതേസമയം, നാഗ ചൈതന്യ- ശോഭിത വിവാഹ വീഡിയോയുടെ റൈറ്റ്സ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കി എന്നും റിപ്പോർട്ടുണ്ട്.
STORY HIGHLIGHT: naga chaitanya and sobhita dhulipalas pre wedding festivities begin