Celebrities

സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; നൊമ്പരക്കുറിപ്പുമായി താരം – samantha ruth prabhus father joseph prabhu passes away

നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമാന്ത തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കറുത്ത പശ്ചാത്തലത്തിൽ ‘അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് തകര്‍ന്ന ലൗ ഇമോജി പങ്കുവച്ചുകൊണ്ട് സമാന്ത കുറിച്ചു.

‘അച്ഛനായ ജോസഫ് പ്രഭുവിന്‍റെ ദുഃഖകരമായ വിയോഗത്തെത്തുടർന്ന്, സാമന്തയും കുടുംബവും അതീവ ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നത്. അവളുടെ എല്ലാ ആരാധകരോടും മാധ്യമപ്രവർത്തകരോടും അവൾക്കും അവളുടെ കുടുംബത്തിനും സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്ന് സാമന്ത റൂത്ത് പ്രഭുവിന്‍റെ വക്താവ് സാമന്തയുടെ പിതാവിന്‍റെ വിയോഗം സംബന്ധിച്ച് പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.

തന്‍റെ കുട്ടിക്കാലത്ത് നിന്നും പിതാവിന്‍റെ ചില കടുത്ത വാക്കുകളിൽ നിന്നും ഉടലെടുത്ത അരക്ഷിതാവസ്ഥ താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. പിതാവുമായുള്ള ബന്ധത്തെ കുറിച്ച് സമാന്ത വാചാലയായിരുന്നു. എന്തായാലും സാമന്തയുടെ അച്ഛന്‍റെ പെട്ടെന്നുള്ള വിയോഗ വാർത്ത ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

STORY HIGHLIGHT: samantha ruth prabhus father joseph prabhu passes away