പകര്‍ച്ചവകാശത്തിന്‍റെ പേരില്‍ ധനുഷുമായി നിയമയുദ്ധം നടക്കുന്നതിനിടെയില്‍ ശ്രദ്ധേയമായി നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കര്‍മയില്‍ അടിസ്ഥാനമായുള്ള പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും’, എന്ന അര്‍ഥം വരുന്ന പോസ്റ്റാണ് നയന്‍താര പങ്കുവച്ചിട്ടുള്ളത്. ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസിന് നയന്‍താര അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലെ പ്രതികരണം.
പകര്‍പ്പാവകാശ ലംഘനം നടന്നിട്ടില്ലെന്ന് നയന്‍താര നല്‍കിയ മറുപടി. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സിനിമയിലെ ദൃശ്യങ്ങളല്ലെന്നും സ്വകാര്യലൈബ്രററിയില്‍ നിന്നുള്ളവയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. വ്യക്തിഗത ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും ഇതെങ്ങനെയാണ് നിയമലംഘനമാവുകയെന്നും ധവാന്‍ ചോദിക്കുന്നു. അനുമതി വാങ്ങാതെ ഡോക്യുമെന്‍ററിയ്ക്കായി ‘നാനും റൗഡി താന്‍’ സിനിമയുടെ മൂന്നുസെക്കന്‍റ് പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
24 മണിക്കൂറിനുള്ളിൽ ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലായത്. ഇക്കാര്യമടക്കം ഉള്‍പ്പെടുത്തിയ ‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’ നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്.