ശിവകാർത്തികേയൻ നായകനായെത്തിയ ‘അമരൻ’ ഈ വർഷം ഇറങ്ങിയ തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ്. ഇപ്പോഴിതാ അമരൻ സ്വന്തമാക്കിയ പുതിയ നേട്ടം ചര്‍ച്ചയാകുകയാണ്. ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ എണ്ണത്തിലാണ് ശിവകാര്‍ത്തികേയന്റെ അമരൻ നേട്ടമുണ്ടാക്കിയത്. ജൂനിയര്‍ എൻടിആര്‍ നായകനായ ദേവരയെയാണ് ടിക്കറ്റുകളുടെ എണ്ണത്തില്‍ ശിവകാര്‍ത്തികേയന്റെ അമരൻ മറികടന്നത്. ഡിസംബർ 5ന് നെറ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
അമരൻ ആഗോളതലത്തില്‍ 321 കോടിയില്‍ അധികവും നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ട് ഈ ചിത്രത്തിന്. അമരനിലെ പ്രകടനം ശിവകാര്‍ത്തികേയനെ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തിച്ചിരിക്കുകയാണ്.
രാഷ്‍ട്രീയത്തില്‍ സജീവമായി സിനിമയിൽ നിന്ന് ഇടവേളയെടുന്ന വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും. മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
STORY HIGHLIGHT: amaran ticket sale update