അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. ഇതിനിടെ തന്റെ കരിയറിന്റെ വളർച്ചയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് ഈ കുറിപ്പ്.
തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ തന്റെ പേര് സ്ക്രീനിൽ എഴുതി കാണിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും സുമതി വളവിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം സുമതി വളവിനെ കുറിച്ച് കേട്ട കഥകൾ ബിഗ്സ്ക്രീനിൽ എത്തിക്കുമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. കൂടാതെ വളർച്ചയിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
തന്റെ 10 വർഷത്തെ യാത്രയാണ് കടാവറിൽ തുടങ്ങി, ആനന്ദ് ശ്രീബാല കഴിഞ്ഞ് ഇന്ന് സുമതി വളവിൽ എത്തി നിൽക്കുന്നത്. അഭിലാഷ് പിള്ളയുടെ പുതിയ ചിത്രമായ സുമിതിവളവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: Abhilash Pillai with a heart touching note