മലയാളത്തിൽ എണ്ണം പറഞ്ഞ ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കൊണ്ട് മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന അമലയുടെ സിനിമകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ മലയാള സിനിമയിൽ ചെയ്ത ഇഷ്ടപ്പെട്ട വേഷമേതാണെന്ന് പങ്കുവെക്കുകയാണ് അമല പോൾ. ഏത് കഥാപാത്രമാണ് ഇഷ്ടമെന്ന് ചോദിച്ചാൽ എല്ലാം സ്പെഷ്യൽ ആണെന്നാണ് താരത്തിന്റെ മറുപടി. എന്നാൽ ഇന്ത്യൻ പ്രണയ കഥ ചിത്രത്തിലെ കഥാപാത്രം അമല പോളിന് ഏറെ പ്രിയപ്പെട്ടതാണെന്ന് വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകും. ഇന്ത്യൻ പ്രണയകഥ പോലെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഇനിയും ആഗ്രഹമുണ്ട്. പക്ഷെ അതുപോലെ ഒരു ചിത്രം തന്നെത്തേടി പിന്നീട് ഇതുവരെ വന്നിട്ടില്ലെന്നതാണ് അമലയുടെ ദുഃഖം. ആ സിനിമ ശരിക്കും ഒരു മാജിക്കാണെന്നും താരം കൂട്ടിച്ചേർക്കുന്നു. അതേ സമയം ചെയ്തു വച്ച എല്ലാ സിനിമകൾക്കും അതിന്റേതായ പ്രധാന്യം ഉണ്ടെന്നും , മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്തതുകൊണ്ട് എല്ലാം പ്രിയപ്പെട്ടതാണഎന്നും താരം ഒരിക്കൽ കൂടി പറയുന്നു. ആടുജീവിതം സിനിമയിലെ സൈനു എന്ന കഥാപാത്രവും വ്യത്യസ്തമാണ്. അത്തരത്തിൽ ഒഒരു കഥാപാത്രം ചെയ്യുമ്പോൾ ലഭിക്കുന്നത് വേറെ ത്രില്ലാണെന്നും താരം കൂട്ടിച്ചേർത്തു.
അടുത്തകാലത്തായി അമലപോളിന്റേതായി പുറത്തിറങ്ങിയത് ലെവൽ ക്രോസ്, ആടുജീവിതം എന്നീ ചിത്രങ്ങളാണ്. രണ്ടിലും ശ്രദ്ധിക്കപ്പെട്ട മികച്ച വേഷങ്ങൾ തന്നെയാണ് അമല കാഴ്ചവെച്ചത്. ഈ രണ്ടു ചിത്രങ്ങളും ഗോവൻ ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു. അപ്പോഴും അമലാ പോളിന്റെ അഭിനയത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. സിനിമയിൽ നിന്ന് അൽപം മാറി നിൽക്കുമ്പോഴും സോഷ്യൽമീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്.