ഈ വർഷത്തെ വമ്പൻ ഹിറ്റുകളിലൊന്നായ ചിത്രമാണ് ‘വാഴ’. ആനന്ദ് മെനോൻ സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്നാൽ ഈ സിനിമയെയും അതിലെ പാട്ടുകളെയും പ്രേക്ഷകരെയുമെല്ലാം രൂക്ഷമായി വിമർശിക്കുകയാണ് സിനിമാഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം. വാഴ,ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളുടെ പാട്ടുകൾക്കെതിരെയാണ് രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
‘ഇന്ന് പാട്ടുകേൾക്കുക എന്ന് പറയുന്നത് തന്നെ വലിയ അരോചകമായി മാറിയിരിക്കുന്നു. ഈ അടുത്ത കാലത്ത് ഒരു സിനിമ വന്നു ‘വാഴ’.നിങ്ങൾ കണ്ട് കാണും പുതിയ തലമുറയിൽപെട്ട വാഴ. അതിന്‍റെ പേര് തന്നെ വിചിത്രമാണ് ബയോപിക്ക് ഓഫ് എ ബില്ല്യൻ ബോയ്സ് എന്നാണ് അതിന്റെ പൂർണമായ പേര് അതായത് ഒന്നും രണ്ട് ബോയ്സിന്‍റെ അല്ല നൂറുകോടി ബോയ്സിന്‍റെ കഥയാണ് ആ സിനിമ. അതിലാരു പാട്ട് ഇതാണ് ‘ഏയ് ബനാനെ ഒരു പൂ തരാമോ, ഏയ് ബനാനെ ഒരു കായ് തരാമോ’ ഇതിന് ഭാസ്കരൻ മാഷിനെ പോലെ ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം… വായിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്.. ഇതൊരു പാട്ട്, അതിലെ മറ്റൊരു പാട്ട് ഇതാണ്…’ പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചെ’ എന്നാണ് തുടങ്ങുന്നത്. നിന്നെ ജനിപ്പിച്ച സമയത്ത് വാഴവെച്ചാൽ മതിയായിരുന്നു വെന്ന് അച്ഛൻമാർ ദേഷ്യം വരുമ്പോൾ പണ്ട് പറയുമായിരുന്നു. എന്തൊരു വികലമാണെന്ന് നോക്കൂ. വരികളുടെ ആ വികലമായ ഒരു അവസ്ഥ നോക്കണേ. ഇതാണ് പാട്ട്.’
‘അല്ലിയാമ്പൽ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിൻ വെള്ളം’ – എന്നെഴുതിയ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആൾക്കാർ നൂറുവട്ടം തൊഴണമെന്നും ടി.പി. ശാസ്തമംഗലം പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫ്, നിഖിലാ വിമൽ, അനശ്വര രാജൻ എന്നിവരെല്ലാം ഒന്നിച്ചെത്തിയ ഗുരുവായൂരമ്പല നടയിലെ ഗാനങ്ങളെയും ടി.പി ശാസ്തമംഗലം രൂക്ഷമായി വിമർശിക്കുന്നുണ്ട്.
STORY HIGHLIGHT: tp sastamangalam against songs in the vazha and guruvayoor ambalanadayil