തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നു. താത്കാലികമായി ചിത്രത്തിനിട്ടിരിക്കുന്ന പേര് ‘പ്രഭാസ്- ഹനുവെന്നാണ്.
1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നതെന്നാണ് ചിത്രത്തിനറെ അപ്‍ഡേറ്റ്. ചിത്രം വീണ്ടും ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ പ്രഭാസ് ഇടവേള എടുത്തിരിക്കുകയാണ്. പ്രഭാസ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ചേരും. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.
STORY HIGHLIGHT: prabhas hanu upcoming war film updates out