ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു.
ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷംആക്ഷൻ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്കിടയിൽ
ഇതിനകം ഏറെ ശ്രദ്ധയാകർഷിക്ക പ്പെട്ടിരിക്കുന്നു.
ഡിസംബർ ഇരുപതിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത്
മാർപ്പാപ്പാ എന്നു തുടങ്ങുന്ന ഗാനം
വിനായക് ശശികുമാർ രചിച്ച് സയീദ് അബ്ബാസ് ഈണമിട്ട താണ്. ബേബി ജീനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.
റാപ്സോംഗിൻ്റെ ടോണിൽ
. എത്തുന്ന ഈ ഗാനം ശബ്ദവ്യത്യാസത്തിലും, ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനം ഏറെ ആസ്വാദകരമായി
രിക്കുമെന്നതിൽ സംശയമില്ല.
വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം മറ്റുദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ
അണിനിരക്കുന്നു.
ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരാകർഷണം.
എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിലുള്ളത്.
എട്ട് ആക്ഷനുകളും ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സ്റ്റനാണ്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
ഫോട്ടോ – ശ്രീനാഥ്