Movie News

‘എമ്പുരാന്‍, ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നം’; ആന്‍റണി പെരുമ്പാവൂര്‍ – antony perumbavoor shares post about empuraan movie

ചിത്രം 2025 മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തും

എല്ലാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ചിത്രം 2025 മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തും.

എമ്പുരാൻ പൂർത്തിയായതിലൂടെ ആശിർവാദ് സിനിമാസിന്റെ 25 വര്‍ഷത്തെ സ്വപ്‍നം യാഥാര്‍ത്ഥ്യമാവുകയാണ്. എല്ലാവരും ചർച്ച ചെയ്യുന്നതിനപ്പുറം ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ചെയ്യുക എന്നതായിരുന്നു തങ്ങളുടെ ആഗ്രഹം. വ്യക്തിപരമായി താനും ഏറ്റവും ആഗ്രഹിച്ചത് അത് തന്നെയായിരുന്നു. ഈ പ്രോജക്ടിലൂടെ ആ സ്വപ്നം നേടിയെടുത്തതായി കരുതുന്നു എന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു.

മോഹൻലാലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനെന്നും പൃഥ്വിരാജ് രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണെന്നും വിശ്വസിക്കുന്നു. മുരളി ​ഗോപിയുടെ തിരക്കഥയിൽ ഇവർ രണ്ടുപേരും ഒന്നിക്കുമ്പോൾ ഗംഭീരമായ സിനിമ തന്നെയുണ്ടാകുമെന്ന് കരുതുന്നു എന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു. ഈ ചിത്രത്തിൽ തങ്ങൾക്കൊപ്പം സഹകരിച്ച ലൈക്ക പ്രൊഡക്ഷൻസിന് നന്ദി പറഞ്ഞ ആന്റണി പെരുമ്പാവൂർ എമ്പുരാൻ ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. കൂടാതെ സഹനിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനും ആന്‍റണി പങ്കുവെച്ച കുറിപ്പിൽ നന്ദി പറയുന്നുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് ഇനി 117 ദിനങ്ങളുടെ കാത്തിരിപ്പാണ് ഇനി ഉള്ളത്.

STORY HIGHLIGHT: antony perumbavoor shares post about empuraan movie